പവിഴ ദ്വീപിലെ വനിതകള്ക്ക് ആത്മവിശ്വാസത്തിന്റെ ചിറകുകളേകി രൂപീകൃതമായ സ്ത്രീ കൂട്ടായ്മ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. ഫെബ്രുവരി 6 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച് നടന്ന പരിപാടിയിൽ സിനി ആർട്ടിസ്റ്റ് ശ്രീലയ റോബിൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡൻറ് ഹലീമ ബീവി അധ്യക്ഷത വഹിക്കുകയും സിനി ആർട്ടിസ്റ്റ് ശ്രീലയ്ക്ക് മെമെൻ്റോ നൽകുകയും ചെയ്തു. വിശിഷ്ട അതിഥികളായി പങ്കെടുത്ത ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ Dr പി.വി. ചെറിയാൻ, ബി.എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മോനി ഓടിക്കണ്ടത്തിൽ , സയ്യിദ് ഹനീഫ്, അൻവർ നിലമ്പൂർ,കാത്തു സച്ചിൻ ദേവ്, ഡോ ഷെ മിലി പി ജോൺ, മണിക്കുട്ടൻ എന്നിവർക്ക് സോഷ്യൽ വർക്കർ അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു.
കൂടാതെ കൂട്ടായ്മക്ക് പിന്തുണയും സഹായങ്ങളും നൽകി വരുന്ന അബ്ദു സലാം, അജി പി ജോയ്, മുബീന, അജിത് കുമാർ, മൻഷീർ, രാജേഷ് പെരുങ്കുഴി എന്നിവരെയും പരിപാടിയിൽ ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡൻറ് ഹലീമ ബീവി, വൈസ് പ്രസിഡൻറ് ഷക്കീല മുഹമ്മദലി, സെക്രട്ടറി മായ അച്ചു, ജോയിൻ സെക്രട്ടറി ഷംല, ട്രഷറി നിജാ സുനിൽ, ഗ്രൂപ്പ് കോഡിനേറ്റർ റൂബി, ഗ്രൂപ്പ് മെമ്പർമാർ ഉൾപ്പെടെ നിരവധി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതം പറഞ്ഞു ചടങ്ങിൽ, ഗ്രൂപ്പ് കോഡിനേറ്റർ റൂബി നന്ദി പ്രമേയം അവതരിപ്പിച്ചു. രാജേഷ് പെരുങ്ങുഴി അവതാരകനായ പരിപാടിയിൽ കാഴ്ചക്കാരെ ആവേശഭരിതരാക്കുന്ന സിത്താര ഗ്രൂപ്പിൻറെ നിരവധി കലാപരിപാടികളും അരങ്ങേറി.
Trending
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു