പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കാൻ സാധിച്ച സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രി നൽകിയ 45 മിനിട്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിട്ട് ആയിരുന്നെന്ന് മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചു.”മോനേ എങ്ങനെയുണ്ട്” എന്ന് ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ടപ്പോൾ ഉണ്ണി മുകുന്ദൻ ആദ്യം അമ്പരന്നു. ഇന്നലെ “യുവം” പരിപാടിയിൽ വച്ചാണ് ഉണ്ണി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് അദ്ദേഹം താൻ താമസിക്കുന്ന താജിലേക്ക് നടനെ ക്ഷണിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സർ. പതിനാല് വയസുള്ളപ്പോൾ അങ്ങയെ ദൂരെ നിന്ന് കണ്ട ഞാൻ ഇന്ന് നേരിൽ കണ്ടു. ആ നിമിഷങ്ങൾ ഇതുവരെ മനസിൽ നിന്നുപോയിട്ടില്ല. വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (ഗുജറാത്തി ഭാഷയിൽ എങ്ങനെയുണ്ട് മോനേ) ആണ് എന്നെ ആദ്യം വിളിച്ചുണർത്തിയത്. താങ്കളെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഇന്നത് സാധിച്ചിരിക്കുന്നു. താങ്കൾ നൽകിയ 45 മിനിട്ട്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിട്ട് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവൃത്തിയിലേക്ക് കൊണ്ടുവരും. ആവ് താ രെഹ് ജോ സർ (ഇതുപോലെ തന്നെ ഇരിക്കൂ), ജയ് ശ്രീ കൃഷ്ണൻ…