ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂർ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈരാറ്റുപേട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. സമീപകാലത്തായി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധത്തിലല്ലാത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശശി തരൂരിനെ പൊതുയോഗത്തിലേക്ക് ക്ഷണിച്ചതിനു പിന്നിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.