കൊല്ലം: കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ നിർമ്മിച്ചതാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍. തങ്കശ്ശേരിയിലെ 2.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുലിമുട്ടിലും സമീപ പ്രദേശങ്ങളിലും വാക് വേ ഉള്‍പ്പെടെ ഒരുക്കിയും സൌന്ദര്യവല്ക്കരിച്ചുമാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്ക്ക്പദ്ധതി പൂർത്തിയാക്കുന്നത്.
കടലിന്റെ കാഴ്ചകളും, അസ്തമയവും, കൊല്ലം തുറമുഖവുമെല്ലാം കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് തങ്കശ്ശേരി.
ലൈറ്റ് ഹൗസിനോട് ചേർന്ന് കടൽത്തീരത്ത് ചേർന്ന് നിർമ്മാണം പുരോഗമിക്കുന്ന ബ്രേക്ക് വാട്ടർ പാർക്ക് ഓണത്തിന് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ചെയ്യുമെന്ന് എം. മുകേഷ് എം. എൽ. എ അറിയിച്ചു.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒട്ടനവധി വൈവിധ്യങ്ങളായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്.
ടുറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ തുറമുഖ വകുപ്പാണ് നിർമ്മാണം നടത്തുന്നത് സൈക്കിൾ ട്രാക്ക് ഉൾപ്പടെ കുട്ടികളുടെ പ്രത്യേക പാർക്ക്, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, കാഴ്ചകൾ കാണാൻ വ്യൂ ഡെക്ക് എന്നിവ സഞ്ചരികളെ ആകർഷിക്കും.

കൂടാതെ ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർക്കിന് മദ്ധ്യത്തിലെ വ്യൂ ടെക്കിൽ നിന്നും കടൽക്കാഴ്ചകൾ ആസ്വദിക്കാം, ഏകദേശം 2 കിലോമീറ്റർ ദൂരം പുലിമുട്ടിലൂടെ നടന്ന് കാഴ്ചകൾ കാണാം കൂടാതെ ഇൻഫർമേഷൻ സെന്റർ, റെസ്റ്റോറന്റ്, കിയോസ്ക്കുകൾ,, ആധുനിക ടോയ്ലറ്റുകൾ, എന്നിവയും സജീകരിച്ചിട്ടുണ്ട്.

ഹാർബർ എൻജിനിയങ് വകുപ്പിന്റെ സ്ഥലത്താണ് പാർക്ക്. പ്രവർത്തനം തുടങ്ങിയാൽ തങ്കശ്ശേരിയിലേക്കുള്ള പ്രധാന ആകർഷണങ്ങളിലൊന്നായി മാറുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. പുലിമുട്ട് വേർതിരിക്കുന്ന, തിരയില്ലാതെ ശാന്തമായി കിടക്കുന്ന കടലിന്റെ ഭാഗത്തെ അഭിമുഖീകരിക്കുന്നനിലയിലാണ് പാർക്കിന്റെ കിടപ്പ്. മറുവശത്ത് എപ്പോഴും തിരയടിക്കുന്ന കടൽ. പുല്ലു പാകിയ രണ്ടു ചെറിയ കുന്നുകൾ, ഇവയെ ചുറ്റിപ്പോകുന്ന കുട്ടികൾക്കായുള്ള സൈക്കിൾ ട്രാക്ക് ഇതൊക്കെ കൂടിയാകുമ്പോൾ സഞ്ചരികളുടെ പ്രിയ ഇടമായി ഇവിടം മാറും.

2021 ഫെബ്രുവരി 21-ന് പ്രാരംഭനിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും പാർക്കിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവസാനവട്ട പെയിന്റിങ്ങും പാർക്കിങ് സ്ഥലത്ത് തറയോടുപാകലും മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.
ആകെ പദ്ധതി ചിലവ് 10 കോടി രൂപയാണ്. അതിൽ ബ്രേക്ക് വാട്ടർ പദ്ധതിക്ക് 5.5 കോടി രൂപയാണ് ബാക്കി തുക അനുബന്ധ പദ്ധത്തികൾക്ക് വിനിയോഗിക്കും.