മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണല്‍ ബഹ്റൈന്‍ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണല്‍ ഭാരവാഹികളും പ്രവര്‍ത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികള്‍ പറഞ്ഞു. നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തണല്‍ നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്നി കെയർ എക്സിബിഷനും അനുബന്ധ ആരോഗ്യബോധവൽക്കരണം മുതൽ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ ആശ്വാസമായി നിലകൊള്ളുന്ന തണൽ ബഹ്റൈൻ ചാപ്റ്റർ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്റൈനില്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ആയി ഹമീദ് പോതിമഠത്തില് (39466399) റഷീദ് മാഹി (38975579) റഫീക്ക് നാദാപുരം (39903647) ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com എന്ന ഇമെയില്‍ വഴിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം