മനാമ: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും കോഴിക്കോട് എയർപോർട്ടിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിലും തണൽ ബഹ്റൈൻ ചാപ്റ്റർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോവിഡും പേമാരിയും എല്ലാം കൂടി ഉണ്ടാക്കിയ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന ഈ സമയത്ത് തന്നെ കടന്നുവന്ന ഈ രണ്ടു ദാരുണ സംഭവങ്ങളും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാങ്കങ്ങളുടെ ദുഖങ്ങളിൽ പങ്കു ചേരുന്നതായും അനുശോചനം രേഖപെടുത്തുന്നതായും തണൽ ബഹ്റൈൻ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് , ജനറൽ സെക്രട്ടറി മുജീബ് മാഹി , പി ആർ ഒ റഫീക്ക് അബ്ദുള്ള എന്നിവർ പറഞ്ഞു.
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
അപകടങ്ങളിൽ പെട്ട് ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള ആരോഗ്യവും പ്രാപ്തിയും ഉണ്ടാവട്ടെയെന്നും തണൽ ബഹ്റൈൻ ചാപ്റ്റർ ആശംസിച്ചു.