മനാമ: ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്കായി തൊഴില്‍ നൈപുണ്യ വികസനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) പരിശീലന പരിപാടി നടത്തി.
2018 മുതല്‍ ഹാവ്ലോക്ക് വണ്‍ പോലുള്ള ബഹ്റൈനി കമ്പനികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നുണ്ടെന്ന് തംകീനിലെ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഖാലിദ് അല്‍ ബയാത്ത് പറഞ്ഞു. ഇത് കമ്പനിയുടെ വളര്‍ച്ചയെ സുഗമമാക്കുകയും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുകയും ബഹ്റൈനികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
2018 മുതല്‍ തംകീന്‍ നല്കുന്ന തുടര്‍ച്ചയായ പിന്തുണയെ ഹാവ്ലോക്ക് വണ്ണിലെ ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫിറാസ് അല്‍ അയ്ദ് പ്രശംസിച്ചു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

