ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.തമന്നയുടെ പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും, മാതാവ് രജനി ഭാട്ടിയക്കും കഴിഞ്ഞ മാസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ തമന്ന കൊറോണ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമന്നയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്.


