
താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
മനാമ: താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ ത്രിരാഷ്ട്ര അതിര്‍ത്തി കണക്ഷന് പോയിന്റ് സ്ഥാപിക്കുന്നതിനും മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ നിത്യ സൗഹൃദത്തിന്റെ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിനുമുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ഈ നീക്കം മൂന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വര്‍ധിപ്പിക്കുമെന്നും പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നും മന്ത്രാലയം പ്രത്യാശിച്ചു.
