മനാമ: ബഹ്റൈനിൽ നിന്നുള്ള വിനോദസഞ്ചാരികളും ബിസിനസ്സ് യാത്രക്കാരും ഉൾപ്പെടെയുള്ള ദീർഘകാല സന്ദർശകർക്കായി തായ്ലൻഡ് പ്രത്യേക ടൂറിസ്റ്റ് വിസ ആരംഭിച്ചു. പ്രത്യേക വിസ അവതരിപ്പിച്ചു കൊണ്ട് തായ്ലൻഡ് ക്രമേണ വീണ്ടും തുറക്കുമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ് അറിയിച്ചു. കുറഞ്ഞ കോവിഡ് അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർക്ക് കുറഞ്ഞത് 30 ദിവസവും 90 ദിവസവും വരെ തായ്ലൻഡ് സന്ദർശിക്കാൻ കഴിയും. പരമാവധി 270 ദിവസം വരെ അവരുടെ താമസം നീട്ടാം.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
പുതിയ ടൂറിസ്റ്റ് വിസ ബഹ്റൈൻ ഉൾപ്പെടെയുള്ള അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ലഭ്യമാണ്. സ്പെഷ്യൽ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് സന്ദർശകർ തായ്ലാൻഡിന്റെ കോവിഡ് -19 നിയന്ത്രണവും പ്രതിരോധ നടപടികളും പാലിക്കണം. സന്ദർശകർക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസത്തെ ക്വാറന്റൈനും അതു കഴിഞ്ഞുള്ള പരിശോധനയ്ക്കും ശേഷം തായ്ലാൻഡിൽ എവിടെയും യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.