ഓസ്റ്റിന്‍: ഫെഡറല്‍ ഗവണ്മെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരില്‍ ടെക്സസ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ടെക്സസ് ഗവര്‍ണര്‍ സ്വീകരിച്ചു തുടങ്ങി .
ടെക്സസില്‍ 1.7 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ടൈറ്റില്‍ 42 അനുസരിച്ചുള്ള ഇമിഗ്രേഷന്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആയിരകണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് സതേണ്‍ ബോര്ഡറില് നിന്നും തിരിച്ചയക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത് .
യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ നിന്നും ബസ്സുകളിലാണ് ഇവരെ വാഷിംഗ്ടണിലേക്ക് അയക്കുന്നതെന്ന് ടെക്സസ് ഡിവിഷന് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് പറഞ്ഞു .
ടെക്സസ് അതിര്‍ത്തി പ്രദേശങ്ങളിലുള്ള കൗണ്ടികളും സിറ്റികളും ഫെഡറല്‍ ഗവണ്മെന്റ് അനധികൃത കുടിയേറ്റക്കാരെ ഈ പ്രദേശങ്ങളിലേക്ക് കൊണ്ട് വിടുന്നതില്‍ ആശങ്ക അറിയിച്ചു . അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് ടെക്സസ് തീരുമാനിക്കുമ്പോള്‍ ഫെഡറല്‍ ഗവണ്മെന്റ് മൃദുല സമീപനമാണ് സ്വീകരിക്കുന്നത് . അത് കൊണ്ട് തന്നെയാണ് വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് നൂറു കണക്കിന് ബസ്സുകളില്‍ (ഓരോ ബസ്സിലും 40 പേര്) ഇവരെ കയറ്റി അയക്കുന്നത് .