ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം വർദ്ധിക്കുന്നു. ശ്രീനഗറിൽ പോലീസ് പട്രോളിംഗ് സംഘത്തിന് ഭീകരർ വെടിയുതിർത്തു. ഭീകരരുടെ വെടിവെയ്പ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ബർസുള്ളയിലെ ശിവ ശക്തി ഹോട്ടലിന് മുൻപിലായിരുന്നു സംഭവം.
ഉച്ചയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയ ഭീകരർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭീകരർ കടന്നു കളഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.