ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സോണിയയെ കാണാനാണ് വരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ തിരിച്ചെത്തുന്ന രാഹുൽ അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് യാത്ര തുടരും. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് കെ.സി പോയത്. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള സംഘടനാ ചർച്ചകൾക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് വിവരം. അതേസമയം രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ പിൻമാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ട ശേഷം ഇതിനായി കെ.പി.സി.സി യോഗം ചേരും. എന്നാൽ രാഹുൽ കേരളത്തിലായിരുന്നപ്പോൾ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് പ്രമേയം വന്നില്ലെങ്കിൽ അനൗചിത്യമെന്ന് എ ഗ്രൂപ്പ് പറഞ്ഞു.
Trending
- ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക്
- ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും എന്ന് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സ: കെ ആർ മീര
- കാന്‍സര്‍ ; രോഗത്തേക്കാള്‍ അപകടകാരി തെറ്റായ അറിവുകള്‍: മഞ്ജു വാര്യര്‍
- ‘കുഞ്ഞുങ്ങളേ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; വിദ്യാഭ്യാസമന്ത്രി
- കളരിപ്പയറ്റ് ഇനത്തിൽ ഹരിയാണക്കാരിക്ക് ദേശീയഗെയിംസില്‍ 2മെഡലുകള്‍
- ‘അതത്ര വലിയ സംഭവമായിരുന്നില്ല’; കുംഭമേളയ്ക്കിടെ 30 പേർ മരിച്ചതിനേക്കുറിച്ച് ഹേമമാലിനി
- ‘ചിലർ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നു’ മോദി
- യു.എസ് എണ്ണക്കും കൽക്കരിക്കും തീരുവ, ഗൂഗ്ളിനെതിരെ അന്വേഷണം; ട്രംപിന് ചൈനയുടെ തിരിച്ചടി