തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്റെ ഭരണച്ചുമതല അഞ്ചാംഗ സമിതിയ്ക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിയാണ് ഇത്. ക്ഷേത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി മലയാളിയായ ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്നും ട്രസ്റ്റി ചുമതല ഒഴിയാന്‍ അനുമതി തേടി നിലവിലെ എക്സിക്യുട്ടീസ് ഓഫീസറും സുപ്രീംകോടതിയില്‍ അപേക്ഷ നല്കി.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്ബ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു