ദോഹ: മാർച്ച് പകുതിയോടെ രാജ്യത്തെ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശൈത്യകാലം മാറി, മാർച്ച് പകുതിയോടെ ചെറിയ ചൂടിലേക്ക് പ്രവേശിക്കുമെന്നും പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. മാർച്ചിലെ ഏറ്റവും കൂടിയ താപനില 21.9 ഡിഗ്രി സെൽഷ്യസായാണ് അടയാളപ്പെടുത്തുന്നത്.