സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. സാധാരണ നിലയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡിഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ജില്ലകളിലെ ഇന്നത്തെ താപനില വരുംദിവസങ്ങളിൽ ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങൾ ഒഴികെചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.