
മനാമ: ബഹ്റൈനിലെ ഉമ്മുല്ഹസമിലെ ഒരു പാര്‍ക്കില്‍വെച്ച് 17കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഒരു 16കാരന് ഒരു വര്‍ഷവും ഇതിനു സഹായിച്ച ഒരു 18കാരന് മൂന്നു മാസവും തടവുശിക്ഷ വിധിച്ചു.
ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടാണ് ആക്രമണം നടത്തിയതെന്ന് കോടതി കണ്ടെത്തി. ആക്രമണത്തിനിരയായ കൗമാരക്കാരന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.
പരിക്കേറ്റ കൗമാരക്കാരന് ഇപ്പോഴും പൂര്‍ണമായി സുഖംപ്രാപിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞാലും ഒരു ശതമാനത്തോളം അംഗവൈകല്യമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിച്ചവരും ഇരയും ബഹ്റൈനികളാണ്.


