ന്യൂയോർക്ക്: ട്രെയിനിൽ വെച്ച് നിരന്തരം സമയം ചോദിച്ചതിന്റെ പേരിൽ അപരിചിതൻ പെൺകുട്ടിയെ കുത്തിക്കൊന്നു. യുഎസിലെ ന്യൂയോർക്ക് സിറ്റിയിലെ അപ്പർ മാൻഹട്ടനിലെ വാഷിംഗ്ടൺ ഹൈറ്റ്സിലെ നമ്പർ 1 ട്രെയിനിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. 19 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ കാമുകനൊപ്പം ട്രെയിനിൽ പോകുമ്പോൾ ഒരു അപരിചിതൻ അവളോട് ആവർത്തിച്ച് സമയം ചോദിച്ചു. പെൺകുട്ടി ഇതൊന്നും ശ്രദ്ധിക്കാതെ വന്നതോടെ പ്രകോപിതനായി ഇയാൾ പെൺകുട്ടിയെ കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.
