മനാമ: ടീൻ ഇന്ത്യ ബഹ്റൈൻ്റെ നേതൃത്വത്തിൽ കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു. ബഹ്റൈന്റെ പൗരാണിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള അറാദ് ഫോർട്ടിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായിരുന്നു. ബഹ്റൈന്റെ പൗരാണിക ചരിത്രം, സംസ്കാരം, നാഗരികത എന്നിവയെ കുറിച്ച് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ ചെമ്പൻ ജലാൽ കുട്ടികളുമായി സംവദിച്ചു. ചരിത്രത്തിൽ മറഞ്ഞു കിടക്കുന്ന പല അറിവുകളും പുതിയ തലമുറക്ക് പകർന്നു കൊടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ നിന്നും മുന്നോട്ടുള്ള വഴികൾ കണ്ടെത്താനും അത് വികസിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. ദിയ നസീം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ ആയിശ മൻഹ സ്വാഗതം പറഞ്ഞു.
ടീൻ ഇന്ത്യ സംഘാടകസമിതി സെക്രട്ടറി അനീസ് വി.കെ, സജീബ്, റഷീദ സുബൈർ, ബുഷ്റ ഹമീദ്, ഹാരിസ് വി.കെ, ഹാരിസ് എം.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫ്രൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, മുഹറഖ് ഏരിയ പ്രസിഡൻ്റ് മുഹമ്മദ് റഊഫ്, വനിത ഏരിയ ഓർഗനൈസർ മുംതാസ് റഊഫ്, ഷാഹിദ് ജലാൽ എന്നിവരുംപങ്കെടുത്തു.
Trending
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
- ഒത്തുതീർപ്പിലോക്കോ ? ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാമെന്ന് ഇറാൻ
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്‍
- ജാഗ്രത പാലിക്കുക: സംഘര്‍ഷബാധിത പ്രദേശങ്ങളിലെ ബഹ്റൈനികളോട് വിദേശകാര്യ മന്ത്രാലയം