ന്യൂഡല്‍ഹി: കേരള സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ച് സർക്കാർ. ഗവർണർ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യമുന്നയിച്ചാണ് സർക്കാർ തടസ്സ ഹർജി സമർപ്പിച്ചത്.
സാങ്കേതിക സർവകലാശാലയുടെ പുതിയ വി സി ആരാകണമെന്ന് നിർദ്ദേശിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകിയത്.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷാദ് വി ഹമീദാണ് ഹർജി സമർപ്പിച്ചത്.