ലഖ്നൗ: ഏഴുവയസുകാരനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന യു പി അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്തു.അതേ സമയം തന്റെ പ്രവർത്തിയിൽ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അദ്ധ്യാപികയായ ത്രിപ്തി ത്യാഗി പറഞ്ഞത്.തന്റെ ഗ്രാമത്തിൽ അദ്ധ്യാപികയായി സേവനം ചെയ്തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ സേവനത്തിന്റെ ഭാഗമാണ് എന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്കൂൾ അധികൃതരുടെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തെതുടർന്ന് ത്രിപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെക്കൊണ്ട് ക്രൂരമായി മുഖത്തടക്കം മർദ്ദിച്ചത്. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.താനൊരു വികലാംഗയാണെന്ന് അദ്ധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
Trending
- സുനിൽ തോമസ് റാന്നിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ബുക്ക് കവർ റിലീസ്
- ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു
- ബഹ്റൈൻ – യു.എ.ഇ ഇരട്ടനികുതി ഒഴിവാക്കുന്ന നിയമം ബഹ്റൈൻ രാജാവ് അംഗീകരിച്ചു
- ആറ്റുകാല് പൊങ്കാല: ആരോഗ്യ വകുപ്പിൻറെ ക്രമീകരണങ്ങള് മന്ത്രി വീണാ ജോര്ജ് വിലയിരുത്തി
- ആറ്റുകാൽ പൊങ്കാലയിടാന് വരുന്ന ഭക്തജനങ്ങള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച ആഗോള വിമാനത്താവളത്തിനുള്ള എ.എസ്.ക്യു. അവാര്ഡ്
- ബഹ്റൈനില് മാലിന്യ ഗതാഗത ലൈസന്സിംഗ് നിയന്ത്രണം നാളെ മുതല്