ചെർക്കള: കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ മുസ്ലിം ലീഗ് മുൻ പ്രസിഡന്റും കാസർകോട് മുനിസിപ്പൽ ചെയർമാനുമായിരുന്ന ടിഇ അബ്ദുല്ലയുടെ സ്മരണാർത്ഥം നൽകുന്ന ജന സേവന ജീവകാരുണ്യ അവർഡ് നാളെ രാവിലെ 10:30ന് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ മുൻ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി മജീഷ്യൻ പ്രൊ: ഗോപിനാഥ് മുതുകാടിന് സമർപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
പരിപാടിയുടെ പ്രചാരണം മുസ്ലിംലിഗ് ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രടറി കാദർ ഹാജി ചെങ്കളയ്ക്ക് പതാക കൈമാ റി ഫ്ലാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ,പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മർ, ട്രഷറർ ടി പി കുഞ്ഞബ്ദുളള ഹാജി, മണ്ഡലം ജനറൽ സെക്രട്ടറി മുനീർ പി ചെർക്കള, ട്രഷറർ കുഞ്ഞാമദ് ബെദിര, സി എച്ച് അലി നാരമ്പാടി സംബന്ധിച്ചു.