തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ ഉൾപ്പെടെയുള്ള എം.പിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ നടപടിക്രമമുണ്ട്. തരൂർ തന്റെ അഭിപ്രായം ഹൈക്കമാൻഡിന് നൽകണം. ആർക്കും സ്ഥാനമാനങ്ങൾ മോഹിക്കാം, എന്നാൽ പാർട്ടി നടപടി പിന്തുടരണം.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന പരാജയം, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. സിറ്റിംഗ് എം.പിമാരിൽ പലരും മനസ്സ് മാറ്റിയതിന് ഈ രണ്ട് കാരണങ്ങൾ മാത്രമേയുള്ളൂ.
സംസ്ഥാന രാഷ്ട്രീയത്തിലെ ശശി തരൂരിൻ്റെ സജീവ സാന്നിധ്യവും പാർട്ടിക്ക് പുറത്ത് വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമാണ് എംപിമാരുടെ തീരുമാനങ്ങൾക്ക് ആക്കം കൂട്ടുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ടിഎൻ പ്രതാപൻ എന്നിവർക്ക് നിയമസഭയിൽ കണ്ണുണ്ട്. മൂടുപടം ധരിക്കാതെയാണ് എല്ലാവരും അത് പറയുന്നത്.