കൊല്ലം: എപ്പോഴും നാട്ടിൽ സുലഭമായി കിട്ടിയിരുന്ന നമ്മുടെ കപ്പ ഇപ്പോൾ നാട്ടിൽ കിട്ടാത്ത അവസ്ഥയാണ്.
രണ്ട് മാസം മുമ്പുവരെ കിലോക്ക് 15 രൂപ മാത്രം ഉണ്ടായിരുന്നിടത്താണു 40 – 50 വരെ വിലനിലവാരത്തിലേക്കുള്ള കുതിപ്പ്. ഗുണമേന്മയ്ക്കനുസരിച്ചു വിലയില്‍ വ്യത്യാസവുമുണ്ടാകും. ഉയര്‍ന്ന വിലയ്ക്ക് പോലും പ്രധാന വിപണികളില്‍ കിട്ടാത്ത അവസ്ഥയുമുണ്ട്. ഉല്പാദനം കുറഞ്ഞതും തന്മൂലം വിപണിയില്‍ ക്ഷാമം നേരിടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.
കൊല്ലം ജില്ലയിൽ നിലവിൽ കപ്പ കിട്ടാത്ത അവസ്ഥയാണ് കിവിഡ് കാലത്തെ വില തകർച്ചയും ഉത്പാദന ചിലവും മൂലം ഒട്ടുമിക്ക കർഷകരും കപ്പ കൃഷിയിൽ നിന്നും പിന്തിരിഞ്ഞതാണ് വിലക്കയറ്റത്തത്തിനു കാരണമായത്.
സുലഭമായി എങ്ങും കിട്ടിയിരുന്ന കപ്പ ഇപ്പോൾ അന്വേഷിച്ചു നടന്നാലും കിട്ടാത്ത അവസ്ഥയാണ്.
രണ്ടു സീസണിലെ വിലയെ അപേക്ഷിച്ച് നിലവിലെ അവസ്ഥ കർഷകർക്ക് ആശ്വാസമാണ്. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് കപ്പ കിട്ടിയ വിലയ്ക്കാണ് കര്‍ഷകർ കൊടുത്ത് ഒഴിവാക്കിയത്. പലര്‍ക്കും നേരിട്ടു വില്പനയ്ക്ക് ഇറങ്ങേണ്ട സ്ഥിതി വരെ ഉണ്ടായി. ലോക്ഡൗണ്‍ കാലത്ത് കൃഷി കൂടിയതാണ് കപ്പ വില കുത്തനെ ഇടിയാനുണ്ടായ കാരണം. ഒരു കിലോ കപ്പ എട്ട് രൂപയ്ക്കു പോലും വില്ക്കേണ്ടിവന്നവരുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലത്ത് കപ്പ കൃഷി ചെയ്തിരുന്ന ഒട്ടേറെപ്പേര്‍ ഇതോടെ കടക്കെണിയിലായി. കാട്ടുപന്നിശല്യം കൂടിയതാണ് പ്രധാന കാരണം. പ്രതികൂല കാലാവസ്ഥയും അധ്വാനത്തിനനുസരിച്ചു വിലകിട്ടാത്തതും വിപണിയിലെ അസ്ഥിരതയും ഒട്ടേറെപ്പേരെ കപ്പക്കൃഷിയില്നിന്ന് പിന്തിരിപ്പിച്ചു.
റിപ്പോർട്ട്: സുജീഷ് ലാൽ
