മനാമ: തണൽ ഉള്ളേരി ചാപ്റ്ററിന്റെ യോഗം ഹൂറ ജിദ്ദ ടവറിൽ വെച്ച് ചേർന്നു. യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ജാലിസ് ഉള്ളേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ കെ.സി. സ്വാഗതം പറഞ്ഞു. യോഗം ഉൽഘാടനം ചെയ്ത തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി നാട്ടിലെ തണലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉള്ളേരിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചിയിൽ ടി.പി. അബ്ദുൽ അസീസ്, സുനിൽ ഉള്ളേരി, വി.വി. ഷാഹിർ, എൻ. കെ. ഷാഹിദ്, മുബീഷ് പാനായി എന്നിവർ പങ്കെടുത്തു. ഉള്ളേരിക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ് ആപ് കൂട്ടായ്മ തുടങ്ങി ജനുവരി മുതൽ സെന്ററിന്റെ പ്രവർത്തനത്തെ സഹായിക്കാനായി എല്ലാമാസവും ഒരു സഹായം നാട്ടിൽ എത്തിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി. ഇപ്പോഴുള്ള ഭാരവാഹികൾ തൽക്കാലം തുടരുവാനും അടുത്ത് തന്നെ വിപുലമായയൊരു യോഗം വിളിച്ചു കൂട്ടി കമ്മിറ്റി പുനഃ സംഘടിപ്പിക്കിനും തീരുമാനിച്ചു. സി.പി. കോയ, കെ.പി. ഹമീദ്, മഹേഷ്, റഫീഖ് കാവിൽ എന്നിവർ സംബന്ധിച്ചു. ട്രഷറർ ബിജുബാൽ നന്ദി പറഞ്ഞു.
Trending
- വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- 2025ലെ ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബി.ഒ.സി. കരാറില്‍ ഒപ്പുവെച്ചു
- ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാര്‍ ഒപ്പുവെച്ചു
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി