മനാമ: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അനുദിനം മുന്നോട്ട് കുതിക്കുന്ന തണലിന്റെ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകുന്ന പങ്ക് തികച്ചും ശ്ലാഘനീയമാണെന്ന് തണൽ ജനറൽ സെക്രട്ടറി നാസർ പറഞ്ഞു. എടച്ചേരി തണൽ വീട് സന്ദർശിക്കുന്ന തണൽ – ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളുമായി വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.അനുദിനം മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ തണൽ പോലുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലുകളാണ് പ്രയാസപ്പെടുന്നവർക്ക് അല്പമെങ്കിലും ആശ്വാസമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തണൽ ബഹ്റൈൻ ചാപ്റ്റർ സർവ്വ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. റഷീദ് മാഹി, ഷെബീർ മാഹി, ലത്തീഫ് കൊയിലാണ്ടി, ഇല്ല്യാസ് തരുവണ, ബഷീർ ഉസ്മാൻ, ഷാജഹാൻ, ജനകീയ കമ്മിറ്റി പ്രസിഡണ്ട് പ്രദീപൻ, സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, ഡോ. ഷനാസ് എന്നിവർ സന്നിഹിതരായിരുന്നു.
Trending
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു