തമിഴ്നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയിൽ നിന്ന് ആളുകൾ മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന മീനാക്ഷി തിരുക്കല്യാണത്തിനും ഇന്നത്തെ ആറാട്ട് ചടങ്ങിനും ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്.
മധുര ചിത്തര ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് കല്ലഴഗറുടെ വൈഗ നദീ പ്രവേശം. ഇതിന് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് പേരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.