ചെന്നൈ : തമിഴ്നാട്ടിൽ കൊറോണ ബാധിച്ച് കൃഷിമന്ത്രി ആർ. ദുരൈക്കണ് മരിച്ചു. കൊറോണയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തഞ്ചാവൂരിലെ പാപാനാശം നിയോജക മണ്ഡലത്തിൽ നിന്നും ദുരൈക്കണ്ണ് മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 72 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അർദ്ധരാത്രിയോടെയായിരുന്നു മരണം.