ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്.സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ധനുഷും ഐശ്വര്യയും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുകയും ചെയ്തിരുന്ന ഒരുമിച്ചുള്ള യാത്രയായിരുന്നു ഇതെന്നും, ഇപ്പോള്‍ തങ്ങളുടെ വഴികള്‍ പിരിയേണ്ട സ്ഥലത്ത് എത്തി നില്‍ക്കുന്നുവെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കുറിപ്പിലൂടെ ഇരുവരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.
