തമിഴ്നാട്: ചെന്നൈയിൽ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ ഒരു പൊലീസുകാരന് ദാരുണാന്ത്യം.ചെന്നൈ അല്‍വാര്‍തിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മുറപ്പനാഡിന് സമീപം മണക്കരൈ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നിരവധി കൊലക്കേസില്‍ പ്രതിയായ ദുരൈ മുത്തു (30) എന്നയാളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിലെ അംഗമായിരുന്നു സുബ്രമണ്യം. ഗ്രാമത്തിന് കുറച്ച് അകലെയായുള്ള ഒരു പ്രദേശത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ ഇയാള്‍ ബോംബെറിയുകയായിരുന്നു. സുബ്രമണ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.മുത്തുവിനെയും സഹായികളെയും പിടികൂടുന്നതിനായെത്തിയപ്പോള്‍ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അവര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി മുത്തുവിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
Trending
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്