ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ പറയുന്നു. താനിപ്പോൾ ഐസൊലേഷനിലാണെന്നും കുറിപ്പിൽ പറയുന്നു.
എല്ലാവരും മാസ്ക് ധരിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.