ചെന്നൈ: അനുമതിയില്ലാതെ വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോയതിന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളായ എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി വെട്രിവേല്‍ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
വെട്രിവേൽ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും പ്രശ്നമില്ലെന്നും മുരുകന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ബിജെപി യാത്ര ആരംഭിച്ചത്. ഭക്തനെന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന് ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന് പറഞ്ഞു. ഇന്ന് രാവിലെ എല്‍.മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
തിരുത്തണിയിലേക്ക് അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബിജെപി അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ് യാത്ര തടയുകയും എല്‍.മരുകന് ഉള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിനെ തുടർന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി