കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
Trending
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ