World Cup | Starvision News Malayalam

ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്.

അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം.

ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തെച്ചൊല്ലി വ്യാപക വിമർശനം ഉയർന്നിരുന്നു. ഫിഫയും റഫറിമാരും അർജന്റീനയ്ക്കും ലയണൽ മെസിക്കും അനുകൂലമായ തീരുമാനങ്ങളെടുത്തെന്ന ആരോപണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഫൈനലിനുശേഷമുണ്ടായ സംഘർഷങ്ങളും രാജ്യത്തിനെതിരായ വിമർശനം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് കുടിയേറ്റനിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം, സർക്കാരിനെയോ രാജ്യത്തിന്റെ നയങ്ങളെയോ വിമർശിക്കുന്ന എല്ലാ വിദേശികൾക്കും വിലക്കേർപ്പെടുത്തുന്നതല്ല ഉത്തരവ്. ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രീയ, അക്കാദമിക വിമർശനങ്ങളെ നടപടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്വേഷപ്രചാരണവും അഭിപ്രായസ്വാതന്ത്ര്യവും എങ്ങനെ വേർതിരിക്കുമെന്ന കാര്യത്തിൽ വിമർശകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്നാലും അർജന്റീനയുടെ കോൺഗ്രസിന് അത് റദ്ദാക്കാനുള്ള അധികാരമുണ്ട്.

The post ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും appeared first on Starvision News Malayalam.

റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചു
മനാമ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ഫിഫ ലോകകപ്പ് യാത്ര ഹൃദയഭേദകമായി അവസാനിച്ചു. റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ സ്പെയിനോട് അവസാന നിമിഷം 1-0 ന് തോറ്റതോടെയാണ് ഫുട്ബോൾ ലോകത്തെ ഇതിഹാസ താരത്തിന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചത്.

41-ാം വയസ്സിൽ കളത്തിലിറങ്ങിയ റൊണാൾഡോ, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആറു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം കൈവരിച്ചെങ്കിലും, സ്പെയിനിനെതിരായ നിർണായക മത്സരത്തിൽ പോർച്ചുഗലിന് വിജയത്തിലേക്ക് എത്താനായില്ല.

സ്റ്റോപ്പേജ് ടൈമിൽ മികേൽ മെറിനോ നേടിയ ഗോൾ സ്പെയിനിന് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിച്ചു. പരാജയത്തിനു പിന്നാലെ കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ചിത്രം ഫുട്ബോൾ ആരാധകർക്ക് വികാരഭരിത നിമിഷമായി.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ ലോകകപ്പ് യാത്ര ഇതോടെ അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങളും പോരാട്ടങ്ങളും ഫുട്ബോൾ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.

The post റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചു appeared first on Starvision News Malayalam.

ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
മാർട്ടിൻ വിലങ്ങോലിൽ (ഡാലസിൽ നിന്ന്)

ആർലിംഗ്ടൺ, ടെക്സസ്: പ്ലാനോയിലെയും ഡാളസിലെയും തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നീലക്കടലും മഞ്ഞക്കാറ്റും തീർത്ത ആരാധകർ ഒടുവിൽ ആർലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ, ഗ്രൂപ്പ് എഫിലെ നിർണായക മത്സരം അത്യന്തം ആവേശപ്പോരാട്ടമായി മാറി. മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. എൺപതിനായിരത്തിലധികം കാണികളെ സാക്ഷ്യം നിർത്തി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെ ഗ്രൂപ്പിൽ നിന്ന് ഇരുവർക്കും പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പായി. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കൂടി അനുകൂലമായതോടെയാണ് സമനില വഴങ്ങിയിട്ടും ഇരുടീമുകൾക്കും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനായത്.

ഡാളസ് മെട്രോപ്ലക്സിനെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ കഴിഞ്ഞ ദിവസങ്ങളിലെ ഫാൻ ഷോകളുടെ തുടർച്ചയെന്നോണമാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. പ്ലാനോയിലെ ഫാൻ ഫെസ്റ്റിവലുകളിൽ നിന്നും ഡാളസ് ഡൗൺടൗണിൽ നിന്നും മെട്രോയും കാറുകളും വഴി ജാപ്പനീസ്-സ്വീഡിഷ് കാണികൾ ഉച്ചയ്ക്ക് മുൻപ് തന്നെ ആർലിംഗ്ടണിലേക്ക് എത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും കൈയടക്കിയത് ജപ്പാന്റെ നീല ജേഴ്സി ധരിച്ച ആരാധകരായിരുന്നു. സ്റ്റേഡിയത്തിന് അകത്തും പുറത്തും ഒരുപോലെ അച്ചടക്കത്തോടെയും എന്നാൽ അത്യന്തം ആവേശത്തോടെയും ജാപ്പനീസ് ആരാധകർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. കളി കാണാൻ ഗാലറിയിലെത്തിയ വലിയൊരു വിഭാഗം മലയാളി പ്രവാസികൾക്കും ഈ അന്തരീക്ഷം മറക്കാനാകാത്ത അനുഭവമായി മാറി. കേരളത്തിൽ നിന്നെത്തിയ മാധ്യമ പ്രതിനിധികളും സ്റ്റേഡിയത്തിൽ തമ്പടിച്ചിരുന്നു.

ഗാലറിയെ മുഴുവൻ ഇളക്കിമറിച്ച കൂറ്റൻ ഡ്രംസിന്റെ അകമ്പടിയോടെയുള്ള ജപ്പാന്റെ ‘നിപ്പോൺ… നിപ്പോൺ…’ മ്യൂസിക്കും ചാന്റുകളുമായിരുന്നു സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം. ഓരോ നിമിഷവും ഡ്രംസിന്റെ താളത്തിനൊത്ത് ജാപ്പനീസ് ആരാധകർ ഒരേസ്വരത്തിൽ ആർത്തുവിളിച്ചപ്പോൾ ടെക്സസിലെ കടുത്ത ചൂടിനെക്കാൾ വലിയ ആവേശമാണ് സ്റ്റേഡിയത്തിനകത്ത് ഉയർന്നത്. ഈ വൻ പിന്തുണയുടെ ഊർജ്ജത്തിലാണ് ജപ്പാൻ ആക്രമിച്ചു കളിച്ചത്.

മത്സരത്തിന്റെ ഒന്നാം പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ തങ്ങളുടെ വേഗതയേറിയ പാസിങ് ഗെയിമിലൂടെ കളം നിറഞ്ഞ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. അമ്പത്തിയാറാം മിനിറ്റിൽ ജപ്പാന്റെ സൂപ്പർ താരം ഡെയ്സെൻ മേയദയുടെ മിന്നൽ നീക്കത്തിനൊടുവിലാണ് ജപ്പാൻ ആദ്യ ഗോൾ കണ്ടെത്തിയത്. ബോക്സിനുള്ളിൽ നിന്ന് മേയദ തൊടുത്ത മനോഹരമായ ഷോട്ട് സ്വീഡിഷ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തിയതോടെ ഗാലറിയിലെ നീലക്കടൽ ഡ്രംസിന്റെ അകമ്പടിയോടെ വീണ്ടും ‘നിപ്പോൺ’ വിളികളാൽ ഇരമ്പി.

എന്നാൽ ഗോൾ വഴങ്ങിയതോടെ ശാരീരിക കരുത്ത് കൊണ്ട് തന്ത്രങ്ങൾ മാറ്റിയെഴുതിയ സ്വീഡൻ ശക്തമായി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ജപ്പാന്റെ ഗോൾ ആഘോഷം ആറിത്തണുക്കും മുൻപ് തന്നെ, അറുപത്തിരണ്ടാം മിനിറ്റിൽ ലഭിച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ സ്വീഡൻ മത്സരത്തിൽ സമനില ഗോൾ നേടി. സ്വീഡിഷ് മുന്നേറ്റ താരം ആന്റണി ഇലാംഗ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ജാപ്പനീസ് വല ചലിപ്പിച്ചതോടെ സ്റ്റേഡിയത്തിലെ മഞ്ഞക്കടൽ ആവേശത്തിലാഴ്ന്നു. പിന്നീട് ഇരുടീമുകളും വിജയഗോളിനായി കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പ്രതിരോധ നിരകളുടെ കരുത്തിൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ ഇരുപക്ഷവും സമനില പാലിക്കുകയായിരുന്നു.

ഈ സമനിലയോടെ ടൂർണമെന്റിലെ തങ്ങളുടെ ആയുസ്സ് നീട്ടിയെടുക്കാൻ സ്വീഡനും ജപ്പാനും സാധിച്ചു. പ്രീ-ക്വാർട്ടറിലേക്ക് കടന്നതോടെ നോക്കൗട്ടിൽ ശക്തരായ എതിരാളികളെയാകും ഇരുടീമുകൾക്കും ഇനി നേരിടേണ്ടി വരിക.

മത്സരം കഴിഞ്ഞും സ്റ്റേഡിയത്തിന്റെ ഗാലറികൾ പൂർണ്ണമായും വൃത്തിയാക്കാൻ ഒത്തുകൂടിയ ജാപ്പനീസ് ആരാധകരുടെ മാതൃകാപരമായ കാഴ്ചയോടെയാണ് ഡാളസ് സ്റ്റേഡിയത്തിലെ ഇന്നത്തെ ഫുട്ബോൾ പൂരം സമാപിച്ചത്. ഇനി ടെക്സസിന്റെ കായികപ്രേമികൾ കാത്തിരിക്കുന്നത് നോക്കൗട്ട് റൗണ്ടിലെ അതിശക്തമായ പോരാട്ടങ്ങൾക്കായാണ്.

ഇതോടൊപ്പം തന്നെ അടുത്ത ദിവസം ഇതേ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ജോർദാൻ – അർജന്റീന ഗ്രൂപ്പ് പോരാട്ടത്തിനായുള്ള ആവേശത്തിലാണ് ടെക്സസിലെ ഫുട്ബോൾ പ്രേമികൾ. സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും ഗോളടിക്കുമെന്ന പ്രതീക്ഷയിൽ അർജന്റീന ആരാധകർ ഇതിനോടകം തന്നെ ഡാളസ് നഗരത്തെ നീലയും വെള്ളയും അണിയിച്ചു കഴിഞ്ഞു.

The post ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്! appeared first on Starvision News Malayalam.