WIFE | Starvision News Malayalam
ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി
The post ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി appeared first on Starvision News Malayalam.
65കാരിയെ ഭർത്താവ് തലയ്ക്കടിച്ചുക്കൊന്നു
പാലക്കാട്: ഭാര്യയെ ഭ‌ർത്താവ് വിറകുകൊളളിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കോട്ടായിയിൽ ചേന്ദക്കാട് സ്വദേശി വേശുക്കുട്ടിയാണ് (65) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ വേലായുധൻ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതി വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
The post 65കാരിയെ ഭർത്താവ് തലയ്ക്കടിച്ചുക്കൊന്നു appeared first on Starvision News Malayalam.
23കാരനായ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
ചെന്നൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് 26കാരിയും കാമുകനും ഉൾപ്പെടെ അഞ്ചുപേ‌ർ അറസ്റ്റിലായത്. പൂക്കച്ചവടക്കാരനായ പ്രഭു(30)വിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വിനോദിനി (26) ഇവരുടെ കാമുകൻ ഭാരതി (23), ഭാരതിയുടെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാക‌ർ, ശർവാൻ എന്നിവർ പിടിയിലായത്.നവംബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സഹോദരനെ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിയില്ലെന്നാണ് വിനോദിനി മറുപടി നൽകിയത്. പലയിടത്തും അന്വേഷിച്ചിട്ട് കാണാതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തതിൽ വിനോദിനിയും ഭാരതിയുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുകയായിരുന്നു.
വിനോദിനിയും കാമുകനും മൂന്ന് മാസം മുൻപ് ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതറിഞ്ഞ പ്രഭു ഭാര്യയുമായി വഴക്കിട്ടു. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പ്രഭു മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം രണ്ടാഴ്‌ചയോളം വിനോദിനിയും ഭാരതിയും കണ്ടിരുന്നില്ല.കൊലപാതകം നടന്ന ദിവസം രോഗബാധിതനായിരുന്ന പ്രഭുവിന് മരുന്നെന്ന പേരിൽ വിനോദിനി ഉറക്കഗുളിക നൽകിയതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാരതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി മൃതദേഹം തിരുച്ചിറപ്പള്ളി- മധുര ഹൈവേയ്ക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. എന്നാൽ മഴ കാരണം ഇത് പൊളിഞ്ഞു. തുടർന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി കാവേരി നദിയിലും ബാക്കി ഭാഗങ്ങൾ കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭുവിനും ഭാരതിക്കും ഒരു മകനും മകളുമുണ്ട്.
The post 23കാരനായ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ appeared first on Starvision News Malayalam.
ഭർത്താവിനെ കുത്തിക്കൊന്നതാണെന്ന് സമ്മതിച്ച് യുവതി
തൃശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാത്രിയിലായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ നെഞ്ചിൽ കൊണ്ടതായിരുന്നു മരണ കാരണമെന്നാണ് നിഷ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: കൂലിപ്പണിക്കാരനായിരുന്നു വിനോദ്. നിഷ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയും. ഏറെ സമയം ഫോണിൽ സംസാരിക്കുന്ന സ്വഭാവമായിരുന്നു നിഷയുടേത്. എന്നാൽ വിനോദ് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംഭവദിവസം വിനോദ് ജോലികഴിഞ്ഞെത്തിയപ്പോൾ നിഷ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരിൽ വഴക്കിട്ട വിനോദ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഫോൺ നൽകാൻ തയ്യാറാവാതിരുന്ന നിഷയുടെ കൈ വിനോദ് പിടിച്ചു തിരിച്ചു. ഇതാേടെ കലിപൂണ്ട നിഷ അടുണ്ടായിരുന്ന കത്തിയെടുത്ത് വിനോദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം ഒലിക്കുന്നത് കണ്ട് ഭയപ്പെട്ട നിഷ മുറിവ് അമർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഇതാേടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നുവീഴുകയും ചെയ്തു. ഇതിനിടെ തൊട്ടടുത്തുതന്നെ താമസിക്കുന്ന വിനോദിന്റെ അമ്മ വീട്ടിലെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെടാത്തതിനാൽ അവർ മടങ്ങിപ്പോയി.
അല്പസമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് ഒരുവാഹനം വിളിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വിനോദ് മരിച്ചു. പിടിവലിക്കിടെ വീണപ്പോൾ എന്തോ നെഞ്ചിൽ കുത്തിക്കയറി പരിക്കേറ്റെന്നാണ് നിഷ പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോഴാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. അയൽവാസികളോട് അന്വേഷിച്ചപ്പോൾ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നും വ്യക്തമായി.
മരണാനന്തര ചടങ്ങുകൾക്കുശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ തുടക്കത്തിൽ ആദ്യം പറഞ്ഞത് ആവർത്തിച്ച് പിടിച്ചുനിൽക്കാൻ നിഷ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെളിവെടുപ്പിനെത്തിച്ചപ്പോൾ കുത്തിയ രീതിയെല്ലാം പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി കഴുകി വൃത്തിയാക്കിയ കത്തിയും വിനോദിന്റെ രക്തം പുരണ്ട വസ്ത്രഭാഗങ്ങളും കണ്ടെടുത്തു.ഈ വസ്ത്രങ്ങൾ കത്തിച്ചുകളയാനും നിഷ ശ്രമിച്ചിരുന്നു. നപടികൾ പൂർത്തിയായശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.
The post ഭർത്താവിനെ കുത്തിക്കൊന്നതാണെന്ന് സമ്മതിച്ച് യുവതി appeared first on Starvision News Malayalam.
ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം
പാട്‌ന: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്രത്തിൽവച്ച് ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ കമിതാക്കൾ വിവാഹം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് കാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്ത് യുവതി അർദ്ധരാത്രി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് പിടിയിലാവുന്നത്. ഇരുവരുടെയും ബന്ധുക്കൾ പിടികൂടി കമിതാക്കളെ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരോട് ഗ്രാമം വിട്ടുപോകാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവ് സംഭവമറിയുകയും കമിതാക്കളെ ക്ഷേത്രത്തിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
The post ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം appeared first on Starvision News Malayalam.
വില്‌പനക്കാരനുമായി അവിഹിത ബന്ധം.ഭാര്യ ലഹരി മരുന്നിന് അടിമ
ബംഗളൂരു: ഭാര്യയ്ക്ക് ലഹരിമരുന്ന് വില്‌പനക്കാരനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നിർമാതാവ്. കന്നട നടനും നിർമാതാവുമായ ടി ചന്ദ്രശേഖർ ആണ് ഭാര്യയ്ക്കെതിരായ ആരോപണവുമായി പൊലീസിൽ പരാതി നൽകിയത്. ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്ന് വില്‌‌പനക്കാരനായ ലക്ഷ്‌മീഷ് പ്രഭു എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു.
ബംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് നിർമാതാവ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പരാതി നൽകിയിരിക്കുകയാണ്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണന്ന് ചന്ദ്രശേഖറിന്റെ ഭാര്യ പറയുന്നു. തന്റെ സുഹൃത്തായ ലക്ഷ്‌മീഷ് പ്രഭുവിനെ ചന്ദ്രശേഖർ ആക്രമിച്ചെന്നും പരാതിയിലുണ്ട്. ‘അപ്പുഗെ’, ‘ഹീഗോന്ദു ദന’ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് ചന്ദ്രശേഖർ.
The post വില്‌പനക്കാരനുമായി അവിഹിത ബന്ധം.ഭാര്യ ലഹരി മരുന്നിന് അടിമ appeared first on Starvision News Malayalam.
ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ചു
ബംഗളൂരു: ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം പത്തൊൻപതിനാണ് സംഭവം നടന്നത്. ചിന്താമണി താലൂക്കിലെ മാരേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ്‌ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ ഭാര്യയുമായി മാരേഷിന് അവിഹിത ബന്ധമുണ്ടെന്ന് പ്രതിയ്ക്ക് സംശയമുണ്ടായിരുന്നു. സംഭവദിവസം പ്രതിയും സുഹൃത്തായ ജോണും മാരേഷിനെ സമീപത്തെ കാട്ടിൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വിജയ്, മാരേഷിനെ മർദിക്കുകയും കഴുത്ത് മുറിച്ച് രക്തം കുടിക്കുകയും ചെയ്തു.ദൃശ്യങ്ങൾ ജോൺ തന്റെ ഫോണിലെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ മാരേഷ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
The post ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ചു appeared first on Starvision News Malayalam.