Union Budget | Starvision News Malayalam
	1	</sy:updateFrequency>
Union Budget | Starvision News Malayalam
പ്രവാസി സമൂഹത്തെ അവഗണിച്ച ബജറ്റ്: സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ 18 ദശലക്ഷം വരുന്ന പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണിച്ച ബജറ്റ് ആണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഫോറിൻ റിസർവിൻറെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസികളെ കേന്ദ്രബജറ്റിൽ സമ്പൂർണമായി അവഗണിച്ചു. എണ്ണവില തകർച്ചയും സ്വദേശിവത്കരണവും കോവിഡും തൊഴിൽ നഷ്ടപ്പെടുത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ബജറ്റിൽ യാതൊന്നും  ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് [...]
The post പ്രവാസി സമൂഹത്തെ അവഗണിച്ച ബജറ്റ്: സോഷ്യൽ വെൽഫെയർ അസോസിയേഷൻ appeared first on Starvision News Malayalam.
മനാമ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ 18 ദശലക്ഷം വരുന്ന പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണിച്ച ബജറ്റ് ആണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഫോറിൻ റിസർവിൻറെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസികളെ കേന്ദ്രബജറ്റിൽ സമ്പൂർണമായി അവഗണിച്ചു.
എണ്ണവില തകർച്ചയും സ്വദേശിവത്കരണവും കോവിഡും തൊഴിൽ നഷ്ടപ്പെടുത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ബജറ്റിൽ യാതൊന്നും  ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടുപോയ പോയ പ്രവാസികളെയും യൂണിയൻ ബജറ്റ് കണ്ടില്ലെന്നു നടിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയെ മറികടക്കാനോ ജനങ്ങൾക്ക് പ്രതീക്ഷ നൽകാനോ ബജറ്റ് പര്യാപ്തമല്ല. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്ന കാര്യങ്ങൾക്കല്ല ബജറ്റ് പ്രാധാന്യം നൽകിയിരിക്കുന്നത്. സാധാരണക്കാരന്റെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും കോർപ്പറേറ്റുകൾക്ക് തഴച്ചു വളരാനുള്ള അവസരം ഉണ്ടാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. വർധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുവാനോ കർഷകരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുവാനോ ബജറ്റിനു സാധിച്ചിട്ടില്ല. നഗര മേഖലയ്ക്ക് പ്രാമുഖ്യം നൽകുകയും ഗ്രാമ മേഖലയെ അവഗണിക്കുകയും ചെയ്യുന്നതാണ് യൂണിയൻ ബജറ്റ്.  പെട്രോളിയം നികുതിയിലെ വർദ്ധനവും ജി.എസ്.ടിയിലെ സ്ലാബ് മാറ്റവും വഴിയാണ് വരുമാന വർദ്ധനവിന് സർക്കാർ ശ്രമിക്കുന്നത്. രൂപയുടെ മൂല്യത്തിലെ ഗണ്യമായ ഇടിവുള്ളതിനാൽ ആദായ നികുതി പരിധി മാറ്റമില്ലാത്തത് ഫലത്തിൽ നികുതി വർദ്ധനക്ക് തുല്യമാണ്. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 1.11 ലക്ഷം കോടിയിൽ നിന്ന് 73000 കോടിയായി വെട്ടിക്കുറച്ചു.  ഭക്ഷ്യ സബ്സിഡി, കാർഷിക സബ്സിഡി എന്നിവയുടെ തുക വെട്ടിക്കുറച്ചതും കോവിഡ് പ്രതിരോധത്തിന്റെ തുക കുറച്ചതും എല്ലാം സാധാരണ ജനങ്ങളുടെ മുതുകിൽ ഭാരങ്ങളായാണ് വരുന്നത്. രാജ്യത്ത് വിലക്കയറ്റം ശക്തിപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ പരിതാപകരമാക്കുന്ന നിർമാണാത്മകമോ ഭാവനാത്മകോ ആയ യാതൊരു നിർദ്ദേശവും  ബജറ്റാണ് എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനം; സുതാര്യത ഉറപ്പാക്കും- എം എ യൂസുഫലി
വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി. “നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നൽ നൽകുന്ന ബജറ്റാണിത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ഡിജിറ്റൽ രൂപ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, [...]
The post ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനം; സുതാര്യത ഉറപ്പാക്കും- എം എ യൂസുഫലി appeared first on Starvision News Malayalam.
വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി. “നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നൽ നൽകുന്ന ബജറ്റാണിത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.
നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ഡിജിറ്റൽ രൂപ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയ ഡിജിറ്റൽ പരിവർത്തനങ്ങളിലുള്ള ഗവൺമെന്റിന്റെ ഊന്നൽ, യഥാർത്ഥ ഡിജിറ്റൽ ആകാനും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാൻ വളരെയധികം സഹായിക്കും. ഈ ബജറ്റിൽ പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നത് തീർച്ചയായും വലിയ ആശ്വാസമാണ്. – അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകളെ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും യൂസുഫലി പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ കേന്ദ്ര ബജറ്റ്: കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കോവിഡ്‌ കാലഘട്ടത്തില്‍ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ ഏയിംസ്‌ പരിഗണിക്കപ്പെട്ടില്ല. റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തോടും കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞ്‌ നിന്നു. കെ – റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ഇല്ലെന്നാണ്‌ മനസ്സിലാക്കാനാവുന്നത്‌. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളോട്‌ ഒന്നും തന്നെ അനുകൂലമായി പ്രതികരിക്കുന്നതിന്‌ കേന്ദ്ര ബജറ്റ്‌ തയ്യാറായിട്ടില്ല. തൊഴിലുറപ്പ്‌ പദ്ധതിക്കും ബജറ്റ്‌ വിഹിതം 25,000 [...]
The post കേരളത്തിന്റെ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ കേന്ദ്ര ബജറ്റ്: കോടിയേരി ബാലകൃഷ്‌ണന്‍ appeared first on Starvision News Malayalam.
കേന്ദ്രബജറ്റ്: കോവിഡും തൊഴിലില്ലായ്മയും വിസ്മരിച്ചു- കെ സുധാകരന്‍ എംപി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പിടിയില്‍ പിടയുന്ന സാധാരണക്കാരായ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്രബജറ്റിലില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. രാജ്യം ഇപ്പോഴും കോവിഡിന്റെ പിടിയിലാണെന്ന വസ്തുത കേന്ദ്രഭരണാധികാരികള്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. കോവിഡ് മഹാമാരിയെ ജനങ്ങള്‍ അതിജീവിച്ചത് യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമാണ്. പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതികളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചത് അക്ഷന്തവ്യമായ വീഴ്ചയാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ നടപടികളില്ല. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് ജവഹല്‍ലാല്‍ നെഹ്രു [...]
The post കേന്ദ്രബജറ്റ്: കോവിഡും തൊഴിലില്ലായ്മയും വിസ്മരിച്ചു- കെ സുധാകരന്‍ എംപി appeared first on Starvision News Malayalam.