Sabarimala gold theft case | Starvision News Malayalam
	1	</sy:updateFrequency>
ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും [...]
The post ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി appeared first on Starvision News Malayalam.
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ മാറിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്കകൾ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും, മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിച്ച് അടിയന്തരവും നീതിപൂർവകവുമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു.
ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നു. വിഷയത്തിൽ തുടർനടപടി എന്താകണമെന്നത് തീരുമാനിക്കാനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം കൈമാറി. ഇതിനായി ജൂൺ 15ന് ജില്ലാ കമ്മിറ്റി യോഗം ചേരും. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ സ്വഭാവവും വ്യാപ്തിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച വിവാദം പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ [...]
The post ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നു. വിഷയത്തിൽ തുടർനടപടി എന്താകണമെന്നത് തീരുമാനിക്കാനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം കൈമാറി.
ഇതിനായി ജൂൺ 15ന് ജില്ലാ കമ്മിറ്റി യോഗം ചേരും. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ സ്വഭാവവും വ്യാപ്തിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച വിവാദം പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, വിഷയത്തെ മയപ്പെടുത്തിയ സമീപനമാണ് സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് പിന്നീട് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. ഇതോടെയാണ് വിഷയത്തിൽ കർശന നിലപാടിലേക്ക് പാർട്ടി നീങ്ങിയത്.
2017-18 കാലഘട്ടത്തിൽ ദിവസം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു. തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ മാത്രമാണ് സിപിഎം ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനെതിരെ സംഘടനാപരമായ നടപടികൾ ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
സിപിഎം ജില്ലാ നേതൃത്വവുമായി അകൽച്ച നിലനിന്നിരുന്ന പത്മകുമാർ കഴിഞ്ഞ ആഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. ഇതിനിടെയാണ് അദ്ദേഹത്തിനെതിരായ നടപടിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്കായി ജില്ലാ കമ്മിറ്റിക്ക് ചുമതല നൽകിയത്. പാർട്ടിയുടെ അന്തിമ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്വര്‍ണക്കൊള്ള: ലാബ് റിപ്പോര്‍ട്ട് വൈകുന്നതും കേസ് മാറ്റിയതും ദുരൂഹമെന്ന് യുഡിഎഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബിലാണ് എന്നതാണ് യു ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്. ഇവിടെ നിന്നുള്ള പരിശോധനാഫലം ഏപ്രില്‍ അവസാനത്തോടെ മാത്രമേ ലഭിക്കൂവെന്ന് എസ്‌ഐടി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കേസ് മേയ് 18 -ലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് നീട്ടിവച്ചത് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍, [...]
The post സ്വര്‍ണക്കൊള്ള: ലാബ് റിപ്പോര്‍ട്ട് വൈകുന്നതും കേസ് മാറ്റിയതും ദുരൂഹമെന്ന് യുഡിഎഫ് appeared first on Starvision News Malayalam.
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. തന്ത്രി 41ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ [...]
The post ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് appeared first on Starvision News Malayalam.
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.
തന്ത്രി 41ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞിരുന്നത്.
പത്മകുമാറിനെതിരെ സിപിഎമ്മിൽ നിര്‍ണായക നീക്കം, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി, സ്ക്രീൻഷോട്ട് പുറത്ത്
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പാർട്ടി നടപടി ശക്തമാക്കുന്നതായി സൂചന. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പാർട്ടിയുടെ [...]
The post പത്മകുമാറിനെതിരെ സിപിഎമ്മിൽ നിര്‍ണായക നീക്കം, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി, സ്ക്രീൻഷോട്ട് പുറത്ത് appeared first on Starvision News Malayalam.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പാർട്ടി നടപടി ശക്തമാക്കുന്നതായി സൂചന. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് വിവരം. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
ദേവസ്വം മിനിറ്റ്‌സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ നേരത്തെ തന്ത്രി കണ്ഠരര് രാജീവര്, ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു എന്നിവരടക്കം ഒമ്പത് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ജയിൽ മോചിതനായി എത്തിയ പത്മകുമാറിനെ പാർട്ടി നേതൃത്വം കൈവിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഈ പുറത്താക്കൽ. വരും ദിവസങ്ങളിൽ പത്മകുമാറിനെതിരെ പാർട്ടിയിൽ നടപടിയുണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.