Nippa | Starvision News Malayalam
നിപയിൽ ഇന്ന് ആശങ്കയില്ല, 16 പേരുടെ ഫലം നെഗറ്റീവ്, സമ്പർക്കപട്ടികയിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്‌ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.
ഇന്ന് മൂന്ന് പേർ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത് ഇതോടെ ആകെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ പനി സർവെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവ്വെ നടത്തിയത്. നാളെയോടെ എല്ലാ വീടുകളിലും സർവ്വെ പൂർത്തിയാക്കാനാവും. 224 പേർക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗൺസലിങ് നൽകിയിട്ടുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി വരുന്നുണ്ട്. വവ്വാലുകളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയിൽ നിന്നും ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിൾ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവർ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കിൽ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നുള്ള സാംപിൾ ശേഖരിച്ച് ഭോപ്പാലിൽ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.
The post നിപയിൽ ഇന്ന് ആശങ്കയില്ല, 16 പേരുടെ ഫലം നെഗറ്റീവ്, സമ്പർക്കപട്ടികയിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ appeared first on Starvision News Malayalam.
നിപ ; ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്,​ സമ്പർക്ക പട്ടികയിൽ 330 പേർ
കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 14കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.
പ്രദേശത്ത് വീടുകൾ കയറിയിറങ്ങിയുള്ള സർവേ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്,​ ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്‌മെന്റ് നടക്കും.അതേസമയം സംസ്ഥാനത്ത് നിപപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങളുൾപ്പെടുന്ന സംഘത്തെയാണ് വിന്യസിക്കുന്നത്. സജീവ കേസുകളും സമ്പർക്കപ്പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതുആരോഗ്യ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.നിപ ബാധിച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശിയായ 14കാരന്റെ കുടുംബത്തിലും അയൽപക്കത്തും നിപ ബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും സജീവ രോഗികളുണ്ടോ എന്നത് സംബന്ധിച്ച് ഉടൻ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 14കാരന് നിപ സ്ഥിരീകരിക്കുന്നതിന് 12 ദിവസങ്ങൾക്ക് മുമ്പുവരെ സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും സമ്പർക്കം സംശയിക്കുന്നവരെയും സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാനും രോഗബാധ കണ്ടെത്തുന്നതിന് ഇവരുടെ സ്രവപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ക്വാറന്റീൻ ചെയ്യാനും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ മാറ്റിപാർപ്പിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഐ.സി.എം.ആർ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി
The post നിപ ; ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്,​ സമ്പർക്ക പട്ടികയിൽ 330 പേർ appeared first on Starvision News Malayalam.
നിപ: കേന്ദ്രസംഘം കേരളത്തിൽ , കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു
വൈകീട്ട് ആറ് മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. യോ​ഗത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് നിപ ബാധിച്ച്‌ മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
The post നിപ: കേന്ദ്രസംഘം കേരളത്തിൽ , കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു appeared first on Starvision News Malayalam.