Fraud | Starvision News Malayalam

പുസ്തകം വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; 106 പേരിൽനിന്ന് 1.25 കോടി രൂപ തട്ടിയ കേസിൽ ആറുപേർക്കെതിരെ കേസ്
തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ പുസ്തകങ്ങൾ വായിച്ചാൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്ത കേസിന്റെ തുടരന്വേഷണം സൈബർ ക്രൈം വിഭാഗത്തിന് കൈമാറാൻ തീരുമാനം. കേസിന്റെ വ്യാപ്തിയും ഗൗരവവും പരിഗണിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലുണ്ട്. തട്ടിപ്പിന് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ആറുപേർക്കെതിരെ വിതുര പോലീസ് കേസെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് സമർപ്പിച്ചു. തൊളിക്കോട് തേവൻപാറ സുമയ്യ മൻസിലിൽ മുഹമ്മദ് സാബിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എൻടിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ‘എൻടിഎൽ’ മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. ആളുകൾക്ക് ആപ്പ് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തവർക്കെതിരെയാണ് പ്രാഥമികമായി കേസെടുത്തത്. എന്നാൽ, കമ്പനി അധികൃതർ തങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ ഭാഗമാക്കിയതാണെന്ന് ആരോപിച്ച് ഇടനിലക്കാരനായ തൊളിക്കോട് സ്വദേശി സനോഫറും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആദ്യം 1,800 രൂപ അടച്ച് ആപ്പിൽ അംഗത്വമെടുക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുകയ്ക്ക് പകരം പുസ്തകങ്ങൾ അയച്ചുനൽകുകയും ഓരോ പുസ്തകവും വായിക്കുന്നതിന് 25 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടിയോളം ലാഭമായി തിരികെ നൽകി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.

പിന്നീട് ആപ്പിൽ നൽകിയിരുന്ന യു.പി.ഐ നമ്പറിലേക്ക് വലിയ തുകകൾ നിക്ഷേപിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി വൻതുക സമാഹരിച്ചശേഷം ഏഴാം ഘട്ടത്തിലെത്തുമ്പോൾ ആപ്പ് പൂർണമായും പ്രവർത്തനരഹിതമാകുകയായിരുന്നു. ആപ്പ് അധികൃതരുമായി ബന്ധപ്പെടാനും കഴിയാതായതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്.

The post പുസ്തകം വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; 106 പേരിൽനിന്ന് 1.25 കോടി രൂപ തട്ടിയ കേസിൽ ആറുപേർക്കെതിരെ കേസ് appeared first on Starvision News Malayalam.

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ₹1.34 കോടി തട്ടിയ കേസ്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 23-കാരൻ പിടിയിൽ
തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് ₹1.34 കോടി തട്ടിയെടുത്തെന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് പിടിയിലായത്.

ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനും സംഘവുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടർന്ന് പരാതിക്കാരനെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഓൺലൈൻ ട്രേഡിങ് നടത്തുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും നിർദേശങ്ങളും അയച്ചുനൽകുകയും ചെയ്തു.

ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി സംഘം നിർദേശിച്ച അക്കൗണ്ടുകളിലേക്ക് ആകെ ₹1,34,50,000 കൈമാറി. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിലൂടെ ലഭിച്ചതായി കാണിച്ച ലാഭമോ പിന്നീട് തിരികെ നൽകിയില്ലെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം വിവിധ അക്കൗണ്ടുകളിലെത്തിയതായും അവിടെനിന്ന് മറ്റു നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയിരുന്നു.

ഇതിനിടെ സയ്യിദ് സഫ്വാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പത്തുദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇയാൾ ഉത്തരവ് പാലിച്ചില്ല. തുടർന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്.

The post ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ₹1.34 കോടി തട്ടിയ കേസ്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 23-കാരൻ പിടിയിൽ appeared first on Starvision News Malayalam.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാര സംവിധാനം ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി സുപ്രീം കോടതി വീണ്ടും നിർദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) നാലാഴ്ചയ്ക്കകം തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിൽ തീരുമാനമെടുക്കാനും നിർദേശമുണ്ട്.

ടെലികോം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ കോളുകൾക്ക് സമയപരിധി ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

The post ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാര സംവിധാനം ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം appeared first on Starvision News Malayalam.