CONDUCTOR | Starvision News Malayalam

കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി
കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ(23) കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തിൽ കണ്ടക്ടർ മൈലച്ചൽ കോവിൽവിള കൃഷ്ണ വിലാസത്തിൽ സുരേഷ് കുമാറിനെ (42) വൈകിട്ടോടെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരുസീറ്റിൽ യാത്ര ചെയ്‌തതാണ് കണ്ടക്ടറെ ചൊടിപ്പിച്ചതെന്നാണ് ബസിലുണ്ടായിരുന്ന സഹയാത്രികർ പറയുന്നത്. ഇരുവരും ബസിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പ്രകോപനവും കൂടാതെ കണ്ടക്ടർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിനോട് ആവശ്യപ്പെട്ടിട്ടും സീറ്റിൽ നിന്ന് മാറാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സഹയാത്രക്കാർ പറയുന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മർദ്ദനമേറ്റ ഋതിക് കൃഷ്ണനെ ഡിപ്പോയിലെ ജീവനക്കാർ കുറ്റക്കാരനാക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ ശ്രമവും തുടങ്ങി. ബസിലെ അക്രമദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കണ്ടക്ടർ കാട്ടാക്കട പൊലീസിൽ പരാതിയും നൽകി. വീഡിയോ ദൃശ്യങ്ങൾ കണ്ടവരാണ് പിന്നീട് ഋതിക് കൃഷ്ണനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. കണ്ടക്ടർ സുരേഷ് കുമാറിനെതിരെ നേരത്തെയും യാത്രക്കാരുടെ പരാതി ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ തന്നെ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദ്ദിച്ച കണ്ടക്ടറെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

The post കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി appeared first on Starvision News Malayalam.

കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും
കണ്ണൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും. ചെറുവത്തൂരിൽ നിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് കുഴഞ്ഞ് വീണത്. പയ്യന്നൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ ബസിലുണ്ടായിരുന്ന തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായ അമൃത ഡ്യൂട്ടിയ്ക്ക് പോവുന്ന വഴിയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് അവർ നിർദേശിച്ചു.

പിന്നാലെ മറ്റ് സ്റ്റോപ്പുകളിലൊന്നും നി‌ർത്താതെ ബസ് പരിയാരം മെഡിക്കൽ കോളേജിലെത്തിക്കുകയും രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കെ എസ് ആ‌ർ ടി സി ബസിലെ ഡ്രൈവർ പ്രമോദ് കുമാറിനും കണ്ടക്‌ടർ ഷിബുവിനും അമൃതയ്ക്കും അഭിനന്ദന പ്രവാഹങ്ങൾ നിറയുകയാണ്.

The post കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി കണ്ടക്‌ടറും, ഡ്രൈവറും നഴ്‌സും appeared first on Starvision News Malayalam.