Cinema | Starvision News Malayalam

ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ‘ആദമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

രാത്രിയോടെയാണ് മരണം. നാളെ രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം.

ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേക്കെത്തിയ സലിം കുമാർ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകൾക്കു വേണ്ടി വേദിയിലെത്തി. സ്റ്റേജ് ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാ മേഖലയിലേക്കും അദ്ദേഹം പിന്നീട് കടന്നെത്തി.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നു മുതൽ ഇന്നു വരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

The post ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി appeared first on Starvision News Malayalam.