Bahrain King | Starvision News Malayalam

‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ച് ബഹ്‌റൈൻ രാജാവ്
മനാമ: സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ചു. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തെ അനുഗമിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.

റോയൽ ഗാർഡും സ്റ്റുഡിയോ മാസ്റ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാരീരികവും വിദ്യാഭ്യാസപരവുമായ പരിശീലനങ്ങൾക്കൊപ്പം ജീവിതനൈപുണ്യങ്ങൾ വളർത്തുന്ന സമഗ്ര പരിശീലനാനുഭവമാണ് യുവ പങ്കാളികൾക്കായി ഒരുക്കിയിരിക്കുന്നത്.

ക്യാമ്പിലെത്തിയ രാജാവിനെ ഷെയ്ഖ് നാസർ ബിൻ ഹമദും ഷെയ്ഖ് ഖാലിദ് ബിൻ ഹമദും ചേർന്ന് സ്വീകരിച്ചു. യുവാക്കൾക്കായി ഒരുക്കിയ വിവിധ പരിശീലനരീതികൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രായോഗിക അനുഭവങ്ങൾ എന്നിവ രാജാവ് വീക്ഷിച്ചു.

പ്രതിബദ്ധത, അച്ചടക്കം, ആത്മവിശ്വാസം, ദേശീയബോധം, സംഘബോധം, ഉത്തരവാദിത്വം എന്നിവ വളർത്തുന്നതിനും വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനുമാണ് പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമ്പിന്റെ ലക്ഷ്യങ്ങൾ, പരിശീലന പരിപാടികൾ, വിവിധ പ്രായവിഭാഗങ്ങളിലെ പങ്കാളികളുടെ എണ്ണം, രക്ഷിതാക്കളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണം എന്നിവ ഷെയ്ഖ് നാസർ ബിൻ ഹമദ് രാജാവിനോട് വിശദീകരിച്ചു.

ആദ്യ പതിപ്പിൽതന്നെ ശ്രദ്ധേയമായ വിജയം കൈവരിച്ച ഗദേഹ ക്യാമ്പിനെ രാജാവ് അഭിനന്ദിച്ചു. വൈവിധ്യമാർന്ന പരിശീലന പരിപാടികളും പ്രായോഗിക അനുഭവങ്ങളും യുവാക്കളുടെ വിപുലമായ പങ്കാളിത്തവും ക്യാമ്പിനെ മികച്ച ദേശീയ സംരംഭമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു.

പങ്കാളികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും ദേശീയ സ്വത്വവും രാജ്യസ്നേഹവും വളർത്തുന്നതിനും ക്യാമ്പ് നിർണായക പങ്കുവഹിക്കുന്നതായി രാജാവ് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വവും നേതൃത്വശേഷിയും സ്വാശ്രയത്വവും വെല്ലുവിളികളെ നേരിടാനുള്ള കഴിവുമുള്ള പുതുതലമുറയെ വളർത്താൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളുടെ വ്യക്തിത്വവും കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുന്നതിനായി ക്യാമ്പ് ആരംഭിച്ച ഷെയ്ഖ് നാസർ ബിൻ ഹമദിന്റെ ശ്രമങ്ങളെ രാജാവ് പ്രശംസിച്ചു. ക്യാമ്പിന്റെ നടത്തിപ്പിൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് നൽകുന്ന മേൽനോട്ടത്തിനും സംഘാടകർ, പരിശീലകർ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ബഹ്‌റൈന്റെ വികസനത്തിലും രാജ്യത്തിന്റെ അന്താരാഷ്ട്ര പദവി ഉയർത്തുന്നതിലും യുവാക്കൾ വഹിക്കുന്ന പങ്കിൽ അഭിമാനമുണ്ടെന്ന് രാജാവ് പറഞ്ഞു. യുവാക്കളാണ് ഭാവിയുടെ നിർമാതാക്കളും നവീകരണത്തിന്റെ മുന്നണിപ്പോരാളികളും. അവരുടെ കഴിവുകൾ വികസിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈൻ യുവജനങ്ങൾക്ക് അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനും കൂടുതൽ വിജയങ്ങൾ കൈവരിക്കാനാകട്ടെയെന്ന് രാജാവ് ആശംസിച്ചു.

സന്ദർശനത്തിന്റെ സമാപനത്തിൽ ക്യാമ്പ് സംഘാടകസമിതി ചെയർമാനും ഷെയ്ഖ് ഖാലിദ് ബിൻ ഹമദിന്റെ മീഡിയ ഓഫീസ് ഡയറക്ടറുമായ അഹമ്മദ് അൽ ഷെയ്ഖ് രാജാവിന് സ്മരണിക സമ്മാനിച്ചു.

The post ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ച് ബഹ്‌റൈൻ രാജാവ് appeared first on Starvision News Malayalam.

ബഹ്‌റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
മനാമ: ബഹ്‌റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തിൽ രാജാവ് സ്വീകരിച്ചത്. മേഖലയിലെ വികസന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക സൗഹൃദ നിയമങ്ങൾ ലംഘിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിരോധ ഘട്ടത്തിൽ ബഹ്‌റൈൻ കാണിച്ച സഹിഷ്ണുതയും കരുത്തും പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ നിലനിർത്തേണ്ടതും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

The post ബഹ്‌റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ് appeared first on Starvision News Malayalam.

ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി
മനാമ: ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 226 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജകീയ മാപ്പ് പ്രഖ്യാപിച്ചു. ശിക്ഷാകാലാവധിയിൽ ഇളവ് ലഭിച്ചവർക്ക് പുറമെ ബദൽ ശിക്ഷാനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ചിലരും മോചിതരാകുന്നവരിൽ ഉൾപ്പെടുന്നുണ്ട്.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മാനുഷിക പരിഗണന മുൻനിർത്തി പൊതുമാപ്പ് നൽകിയത്.

ഓരോ ആഘോഷവേളകളിലും തടവുകാർക്ക് മാപ്പ് നൽകുന്ന ഹമദ് രാജാവിന്റെ കാരുണ്യപ്രവർത്തികളുടെ തുടർച്ചയായാണ് ഈ നടപടി. ശിക്ഷിക്കപ്പെട്ടവർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്താനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും, രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാനുമുള്ള വലിയൊരു അവസരമാണ് ഈ രാജകീയ ഉത്തരവിലൂടെ ലഭ്യമാകുന്നത്.

The post ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി appeared first on Starvision News Malayalam.