വീണ വിജയൻ | Starvision News Malayalam

‘വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചെന്നത് പച്ചക്കള്ളം’; വ്യക്തിഹത്യയ്‌ക്കെതിരെ നിയമപോരാട്ടമെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം തയ്യാറാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ വിജയൻ ഇഡിയുടെ ചോദ്യംചെയ്യലിൽ സമ്മതിച്ചതായുള്ള വാർത്തയും അദ്ദേഹം നിഷേധിച്ചു. ഇഡി ചോർത്തിനൽകിയതായി പറയപ്പെടുന്ന റിപ്പോർട്ടിൽ അത്തരത്തിലുള്ള പരാമർശങ്ങളുണ്ടെങ്കിൽ അത് തന്നെ അപകീർത്തിപ്പെടുത്താൻ മെനഞ്ഞതാണെന്ന് റിയാസ് സമൂഹമാധ്യമക്കുറിപ്പിൽ ആരോപിച്ചു.

രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും അതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി ചൂണ്ടിക്കാട്ടിയതായാണ് മാധ്യമവാർത്തകൾ. ഈ പണം സിഎംആർഎല്ലിൽനിന്ന് ലഭിച്ചതല്ലെന്നും റിപ്പോർട്ടുകളിൽ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് റിയാസിന്റെ പ്രതികരണം.

ഇഡി അന്വേഷണത്തിന്റെ പേരിൽ പുറത്തുവരുന്ന അസംബന്ധ വിവരങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് റിയാസ് പറഞ്ഞു. “മനുഷ്യരുടെ പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ” എന്ന് പരിഹസിച്ച അദ്ദേഹം ആരോപണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും വ്യക്തമാക്കി.

The post ‘വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചെന്നത് പച്ചക്കള്ളം’; വ്യക്തിഹത്യയ്‌ക്കെതിരെ നിയമപോരാട്ടമെന്ന് മുഹമ്മദ് റിയാസ് appeared first on Starvision News Malayalam.

വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളെന്ന് ഇ.ഡി.; ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായും ഹവാല തെളിവുകൾ ലഭിച്ചതായും ആരോപണം
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം, ഏകദേശം 85 ലക്ഷം രൂപ, കൈമാറിയതായി രേഖകൾ ലഭിച്ചെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഹവാല മാർഗത്തിലൂടെയുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയതായി ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മേയ് 27ന് വീണയുടെയും സി.എം.ആർ.എൽ. പ്രമോട്ടർമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെത്തിയതെന്ന് ഇ.ഡി. വ്യക്തമാക്കി. വീണയുടെ കൈപ്പടയിലുള്ളതായി പറയുന്ന കണക്കുകളിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുക, ദുബായിലേക്ക് കൈമാറിയ പണം എന്നിവ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം.

ദുബായ് കറൻസിയായ ദിർഹത്തിലും ഇന്ത്യൻ രൂപയിലുമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ രേഖകളിൽ ഉണ്ടായിരുന്നുവെന്ന് ഇ.ഡി. അറിയിച്ചു. ഇതിൽ ദുബായിലേക്ക് കൈമാറിയതായി രേഖപ്പെടുത്തിയിരിക്കുന്ന 3.49 ലക്ഷം ദിർഹത്തിന് ഏകദേശം 85 ലക്ഷം രൂപ മൂല്യമുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. വൈഫൈ റൂട്ടറിൽ ഉപയോഗിക്കാനും ഇന്റർനെറ്റ് അധിഷ്ഠിത കോളുകളിലൂടെ ആശയവിനിമയം നടത്താനുമായി സിം കാർഡും റൂട്ടറും മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചതാകാമെന്നാണ് ഏജൻസിയുടെ സംശയം.

ഹവാല മാർഗങ്ങളിലൂടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധനയിൽ ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി. അവകാശപ്പെട്ടു. രേഖകളിൽ പേരുള്ളവരെയും സിം കാർഡ് നൽകിയ വ്യക്തിയെയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായും അറിയിച്ചു.

അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളെക്കാൾ അധികമായ തുക വീണ കൈകാര്യം ചെയ്തിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

The post വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളെന്ന് ഇ.ഡി.; ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായും ഹവാല തെളിവുകൾ ലഭിച്ചതായും ആരോപണം appeared first on Starvision News Malayalam.