ലഹരി ഉപയോഗം | Starvision News Malayalam

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലഹരി ഉപയോഗം കണ്ടെത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ
ന്യൂഡൽഹി: ഫുക്കറ്റ്–ഡൽഹി സർവീസ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

സുരക്ഷയ്ക്കാണ് കമ്പനി പരമപ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ, ശാരീരികക്ഷമതാ വ്യവസ്ഥകൾ, നിയന്ത്രണ നിർദേശങ്ങൾ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ അടിയന്തരമായി സർവീസിൽനിന്ന് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴ്ന്നിരുന്നു. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു പിന്നാലെ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്‌സ്‌പ്രസിലെയും പൈലറ്റുമാർക്ക് ലഹരിനിർണയ പരിശോധന നിർബന്ധമാക്കുകയും ചെയ്തു.

The post സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലഹരി ഉപയോഗം കണ്ടെത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ appeared first on Starvision News Malayalam.

ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന് സഹപാഠികളുടെ ക്രൂരമർദനം; ഗുരുതര പരിക്ക്
ഇടുക്കി: സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ച പതിനാറുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം. 11 വിദ്യാർഥികളാണ് മൂന്ന് മുറികളിലായി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പതിനാറുകാരൻ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൈമാറിയതായും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്ഥാപന അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പകർത്തിയ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്യാൻ പതിനാറുകാരനോട് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപാഠിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഇയാളെ വിട്ടയച്ചു. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. വിദ്യാർഥിയുടെ തുടർചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയിലാണ്. പിതാവ് കാൻസർ ബാധിതനാണെന്നും കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.

The post ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന് സഹപാഠികളുടെ ക്രൂരമർദനം; ഗുരുതര പരിക്ക് appeared first on Starvision News Malayalam.