റേഞ്ച് റോവർ | Starvision News Malayalam

സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല; വിവാദ ചിത്രം എഐ നിർമിതമെന്ന് കെ.എം. ഷാജി
കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ നിയമപരമായോ ധാർമ്മികമായോ തെറ്റില്ലെന്നും, തനിക്കെതിരെ പ്രചരിപ്പിച്ച ചില ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങളാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ ഏകപക്ഷീയമായ പ്രചാരണം നടക്കുകയാണെന്ന് കെ.എം. ഷാജി ആരോപിച്ചു. സിപിഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണം ചില മാധ്യമങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

വിവാദമായ വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റെ അനുമതിയോടെയാണ് ഉപയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും, വാഹനം ഉപയോഗിച്ചതിന് പകരമായി ആരിൽനിന്നും ആനുകൂല്യം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് നിയമമോ ചട്ടമോ ഇല്ലെന്നും, സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് നിലപാടെന്നും കെ.എം. ഷാജി പറഞ്ഞു. എന്നാൽ വ്യക്തിഗത വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ കാറിന് മുന്നിൽ താൻ നിൽക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണെന്നും, ചിത്രം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ അതിന്റെ യാഥാർഥ്യം പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി വിമർശിച്ചു.

തന്റെ യാത്രകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും ഉയർന്നെങ്കിലും നിയമവിരുദ്ധമായോ അധാർമ്മികമായോ ഒന്നും ചെയ്തിട്ടില്ലെന്ന് കെ.എം. ഷാജി പറഞ്ഞു. പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ ഉണ്ടായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ വാഹനം വീണ്ടും ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉറപ്പായി പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ കഴിഞ്ഞ കാലയളവിലെ അഴിമതി ആരോപണങ്ങൾ പരിശോധിക്കുമെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.

The post സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല; വിവാദ ചിത്രം എഐ നിർമിതമെന്ന് കെ.എം. ഷാജി appeared first on Starvision News Malayalam.

റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ആഢംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. റേഞ്ച് റോവർ കാർ ഉപയോഗിച്ചതും പിന്നീട് തിരിച്ചേൽപ്പിച്ചതുമാണ് ഇപ്പോൾ വാർത്തയായതെന്നും, നാടിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിലേക്കാണോ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

വിവാദമായ വാഹനം താൻ മന്ത്രി ആയതിന് ശേഷം മാത്രം ഉപയോഗിക്കാൻ തുടങ്ങിയതല്ലെന്ന് ഷാജി വ്യക്തമാക്കി. വർഷങ്ങളായി ഇടയ്ക്കിടെ ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നും, താൻ അധികാര സ്ഥാനത്ത് ഇല്ലാതിരുന്ന കാലത്തും പലവട്ടം ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ച് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് തന്റെ നിലപാട്. നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ആവശ്യമായ അനുമതികൾ വാങ്ങിയാണ് വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദങ്ങളുടെ പേരിൽ ഭരണ സംവിധാനത്തിൽ നിന്ന് ആരെങ്കിലും അവിഹിതമായി നേട്ടം നേടുന്നുണ്ടോ എന്ന് മാധ്യമങ്ങളും പൊതുസമൂഹവും പരിശോധിക്കണമെന്നും ഷാജി പറഞ്ഞു. അത്തരമൊരു കാര്യം കണ്ടെത്തിയാൽ തുറന്ന് പറയണം. താൻ തന്നെ സൗഹൃദങ്ങൾക്ക് വേണ്ടി അവിഹിതമായി എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ ഒരു ദയയും കാണിക്കരുത്, തന്നെ പൊളിച്ചടുക്കണമെന്നും അദ്ദേഹം കുറിച്ചു.

സി.പി.എം സൈബർ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും വിമർശിച്ച ഷാജി, ആരെയും പേടിച്ചിട്ടില്ലെന്നും ഇനി പേടിക്കാനുമില്ലെന്നും പറഞ്ഞു. നിയമപരമായി നിരത്തിലിറക്കാൻ അർഹതയുള്ള ഏത് വാഹനത്തിലും താൻ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ 11.30ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും കെ.എം. ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

The post റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി appeared first on Starvision News Malayalam.