രാജീവ് ചന്ദ്രശേഖർ | Starvision News Malayalam

മതനിന്ദാ പരാമർശങ്ങളോടുള്ള സർക്കാർ പ്രതികരണത്തിൽ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണം പക്ഷപാതപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം പൂർത്തിയായിട്ടും സംസ്ഥാനത്ത് മാറ്റമോ വികസനമോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അപകടകരമായ രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ആരോപിച്ചു.

സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

“മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസങ്ങൾക്കെതിരായ വിദ്വേഷപരാമർശങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചതോടെ ശബരിമലയെയും അയ്യപ്പവിശ്വാസികളെയും സർക്കാർ മറന്നുവെന്നും തങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയമാണ് സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ പ്രകടമായതെന്നും സാധാരണ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നടപടികൾക്കുപകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങളെ ന്യായീകരിക്കാനാകില്ല. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സണ്ണി എം. കപിക്കാടിനെതിരെ സർക്കാർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post മതനിന്ദാ പരാമർശങ്ങളോടുള്ള സർക്കാർ പ്രതികരണത്തിൽ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ appeared first on Starvision News Malayalam.

ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ മാറിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്കകൾ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും, മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിച്ച് അടിയന്തരവും നീതിപൂർവകവുമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു.

The post ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി appeared first on Starvision News Malayalam.