മെറ്റ | Starvision News Malayalam

ശബരിമലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കണം; മെറ്റയ്ക്ക് ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: ശബരിമലയെയും അയ്യപ്പവിശ്വാസത്തെയും അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കേരള ഹൈക്കോടതിയുടെ നിർദേശം. രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.

വിവാദ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യാനും അതുമായി ബന്ധപ്പെട്ട ലിങ്കുകൾ ബ്ലോക്ക് ചെയ്യാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന പരിപാടിക്കിടെയാണ് സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സംഭവത്തിൽ സണ്ണി എം. കപിക്കാട് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

The post ശബരിമലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കണം; മെറ്റയ്ക്ക് ഹൈക്കോടതിയുടെ നിർദേശം appeared first on Starvision News Malayalam.

കുട്ടികളുടെ സുരക്ഷ: മെറ്റയ്ക്ക് 567 മില്യൺ ഡോളർ പിഴ
കുട്ടികൾക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന്, സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് യുഎസ് കോടതി 567 മില്യൺ ഡോളർ (ഏകദേശം 5300 കോടി രൂപ) പിഴ ചുമത്തി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ള ഏറ്റവും വലിയ പിഴയാണിത്.

മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ വായു മലിനീകരണത്തിന് സമാനമായ ഒരു പൊതുശല്യമായി മാറിയെന്ന് ന്യൂ മെക്സിക്കോ ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് നിരീക്ഷിച്ചു. ഭാവിയിൽ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് പിഴത്തുക നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.

വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവ്, ഇതേ കേസിൽ നേരത്തെ മെറ്റ അടയ്ക്കണമെന്ന് കോടതി നിർദേശിച്ച 375 മില്യൺ ഡോളറിന് (ഏകദേശം 3570 കോടി രൂപ) പുറമെയാണ്. ഇതോടെ കേസിൽ മെറ്റയ്‌ക്കെതിരെ ചുമത്തിയ ആകെ പിഴ 942 മില്യൺ ഡോളറായി (ഏകദേശം 8900 കോടി രൂപ) ഉയർന്നു.

മെറ്റയെ ഒരു ഫാക്ടറിയോടാണ് ജഡ്ജി ബീഡ്ഷെയ്ഡ് ഉപമിച്ചത്. പരസ്യങ്ങളും ഡിജിറ്റൽ കണ്ടന്റുകളുമാണ് ഫാക്ടറിയുടെ ഉൽപ്പന്നങ്ങളെങ്കിൽ, കുട്ടികളിൽ ഉണ്ടാകുന്ന മാനസികാഘാതവും ലൈംഗിക ചൂഷണവുമാണ് അതിൽ നിന്നുള്ള ‘മലിനീകരണം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

The post കുട്ടികളുടെ സുരക്ഷ: മെറ്റയ്ക്ക് 567 മില്യൺ ഡോളർ പിഴ appeared first on Starvision News Malayalam.