മുംബൈ പൊലീസ് | Starvision News Malayalam

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ പോലീസ് നിർദേശം
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നിർദേശിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണ്. ഇന്ത്യൻ പൗരത്വത്തിന് പകരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡാണ് അദ്ദേഹത്തിനുള്ളത്. വിദേശ പൗരനായിരിക്കെ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ഒസിഐ വ്യവസ്ഥകളുടെ ലംഘനമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, താമസം, സഞ്ചാരം, രാജ്യം വിടൽ എന്നിവ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്.

ഇമ്രാൻ ഖാനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ നേരത്തെ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിലൂടെ ഇമ്രാൻ ഒസിഐ കാർഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നായിരുന്നു പരാതിയിലെ ആരോപണം.

ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണും ബന്ധുവായ സെയ്ൻ മേരി ഖാനും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധത്തിനിടെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള ചിത്രം ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്നും തെരുവിൽനിന്ന് തങ്ങളെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നും താരം വീഡിയോയിലൂടെ ആരോപിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏകദേശം 400 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറോളം പൊലീസ് വാഹനത്തിൽ കൊണ്ടുനടന്നശേഷമാണ് ഇവരെ വിട്ടയച്ചതെന്നും ആരോപണമുണ്ട്. അതേസമയം, ഇമ്രാൻ ഖാന് നൽകിയതായി പറയുന്ന നോട്ടീസിന്റെ ഔദ്യോഗിക പകർപ്പോ പൊലീസ് വിശദീകരണമോ ലഭ്യമായിട്ടില്ല.

The post സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ പോലീസ് നിർദേശം appeared first on Starvision News Malayalam.

മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷവസ്തു കലർത്തിയ ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫയ്യാസ് പ്രേംജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വലിയ തോതിൽ വിഷഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ബൈക്കുള മേഖലയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് സംഭവം. വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണെന്നും പറഞ്ഞ് ഇയാൾ ആളുകൾക്ക് ഗുളികകൾ വിതരണം ചെയ്തതായി പൊലീസ് പറയുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ വൊളന്റിയർമാർ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഗുളിക കഴിച്ച 11 പേർക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രതിക്ക് മരുന്ന് നിർമിക്കാനോ വിതരണം ചെയ്യാനോ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 15,000 പേരെ അപായപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ, തീവ്രവാദ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയുടെ വിദേശയാത്ര വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നു.

The post മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ appeared first on Starvision News Malayalam.