മരണം | Starvision News Malayalam
	1	</sy:updateFrequency>
മരണം | Starvision News Malayalam
മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും [...]
The post മഴക്കെടുതിയിൽ 26 മരണം; കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറു ലക്ഷം appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും അനുബന്ധ ദുരന്തങ്ങളിലുമായി 26 പേർ മരിച്ച സാഹചര്യത്തിൽ വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വീതം അനുവദിക്കും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. സംസ്കാരച്ചെലവിനായും 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സഹായം നൽകും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളുടെ വാടകച്ചെലവും സർക്കാർ വഹിക്കും. കൃഷിനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം നിലവിലുള്ളതിൽനിന്ന് 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കുമായി പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറി സാധനങ്ങൾ നശിച്ച കടകൾക്ക് 10,000 രൂപ വീതം നൽകും. നാശനഷ്ടം നേരിട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കുകൾ വഴി 12 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും. വായ്പകൾക്ക് പലിശയിളവും മാർജിൻ മണിയും സർക്കാർ ഉറപ്പാക്കും.
കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജേഷിന്റെ വീടിന്റെ നിർമാണം സർക്കാർ പൂർത്തിയാക്കും. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനായി വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്പെയിനിലേക്ക് കുടിയേറാൻ ശ്രമം; 60,000 പേർ സ്യൂട്ടയിൽ കടന്നു, 57 മരണം
മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ ആഫ്രിക്കൻ തീരപ്രദേശമായ സ്യൂട്ട (Ceuta) എൻക്ലേവിലേക്ക് വൻതോതിൽ പ്രവേശിച്ചതിനെ തുടർന്ന് ഗുരുതര പ്രതിസന്ധി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 60,000-ത്തിലധികം ആളുകൾ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടന്നുകയറ്റത്തിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 57 ആയി ഉയർന്നു. കടൽമാർഗം നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചവരും അതിർത്തി വേലി മറികടക്കാനുള്ള തിരക്കിൽപ്പെട്ടവരുമാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. സ്പാനിഷ് അതിർത്തിക്കുള്ളിൽ നിന്നാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൊറോക്കൻ അതിർത്തി മേഖലയിലെ മരണങ്ങളും സ്ഥിരീകരിച്ചാൽ ആകെ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ [...]
The post സ്പെയിനിലേക്ക് കുടിയേറാൻ ശ്രമം; 60,000 പേർ സ്യൂട്ടയിൽ കടന്നു, 57 മരണം appeared first on Starvision News Malayalam.
മൊറോക്കോയിൽ നിന്ന് സ്പെയിനിന്റെ ആഫ്രിക്കൻ തീരപ്രദേശമായ സ്യൂട്ട (Ceuta) എൻക്ലേവിലേക്ക് വൻതോതിൽ  പ്രവേശിച്ചതിനെ തുടർന്ന് ഗുരുതര പ്രതിസന്ധി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 60,000-ത്തിലധികം ആളുകൾ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടന്നുകയറ്റത്തിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 57 ആയി ഉയർന്നു. കടൽമാർഗം നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചവരും അതിർത്തി വേലി മറികടക്കാനുള്ള തിരക്കിൽപ്പെട്ടവരുമാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. സ്പാനിഷ് അതിർത്തിക്കുള്ളിൽ നിന്നാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. 
മൊറോക്കൻ അതിർത്തി മേഖലയിലെ മരണങ്ങളും സ്ഥിരീകരിച്ചാൽ ആകെ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ സ്പെയിൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, അതിർത്തി കടന്നവരിൽ ഏകദേശം 37,500 പേർ സ്വമേധയാ മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ആകെ 60,000-ത്തോളം ആളുകൾ സ്യൂട്ടയിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് സ്പെയിനിന്റെ പരമാധികാരത്തിനുമേലുള്ള ഗുരുതരമായ ലംഘനമാണിതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൊഴിൽ ആവശ്യാർത്ഥം ഷംസുദ്ധീൻ ബഹ്‌റൈനിലെത്തിയത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
The post ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു appeared first on Starvision News Malayalam.
മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്.
ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൊഴിൽ ആവശ്യാർത്ഥം ഷംസുദ്ധീൻ ബഹ്‌റൈനിലെത്തിയത്.
മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ കൂറ്റൻ മണ്ണിടിച്ചിൽ; മൂന്ന് മരണം
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് [...]
The post വയനാട് തുരങ്കപാത നിർമാണ മേഖലയിൽ കൂറ്റൻ മണ്ണിടിച്ചിൽ; മൂന്ന് മരണം appeared first on Starvision News Malayalam.
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് അധികൃതരും നാട്ടുകാരും.
അപകടത്തിൽ പരിക്കേറ്റ ആറുപേരെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു. നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടെന്നും അപകട മുന്നറിയിപ്പ് അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും നിർമാണ പ്രവർത്തനങ്ങളല്ല അപകടത്തിന് കാരണമെന്നുമാണ് കമ്പനി അധികൃതരുടെ നിലപാട്.
കുന്നിൻ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങളും പത്തോളം തൊഴിലാളികളും സ്ഥലത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് കൂടുതൽ തൊഴിലാളികൾ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.
മീനാക്ഷി പാലത്തിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തെ നിരവധി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായതിനാൽ ഗതാഗതവും ആശങ്കാജനകമായിരിക്കുകയാണ്. പാലം അപകടാവസ്ഥയിലാണെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു.
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കലക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. ലോറി നിയന്ത്രണം വിട്ട് ട്രാവലറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് വടവന്നൂര്‍ സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിമൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 15 പേരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കൊട്ടിയൂരിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ മൂന്നുപേര്‍ ടിപ്പര്‍ ലോറിയിലുണ്ടായിരുന്നവരാണ്. traveler-and-tripper-lorry-collide-in-malappuram-two-dead-several-injured
The post ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം, നിരവധി പേര്‍ക്ക് പരിക്ക് appeared first on Starvision News Malayalam.
traveler-and-tripper-lorry-collide-in-malappuram-two-dead-several-injured
വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിയിൽ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. [...]
The post വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ appeared first on Starvision News Malayalam.
പൂരം വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം 14 ആയി
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കനിര്‍മാണപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും വീണ്ടും തടരെത്തുടരെ സ്‌ഫോടനമുണ്ടായി. പൊള്ളലേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി പടക്കസാമഗ്രികള്‍ ഇപ്പോഴും പലഭാഗത്തായി ചിന്നിച്ചിതറിക്കിടക്കുകയാണ്. സമീപത്തെ വീടുകളുടെയെല്ലാം ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ചിതറിക്കിടക്കുകയാണ്. മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറിയുണ്ടായി. സമീപത്തുനിന്ന് ആളുകളെ [...]
The post പൂരം വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം 14 ആയി appeared first on Starvision News Malayalam.