ബഹ്റൈൻ പ്രതിഭ | Starvision News Malayalam
	1	</sy:updateFrequency>
ബഹ്റൈൻ പ്രതിഭ | Starvision News Malayalam
പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി വിതരണം ചെയ്യാത്തത് അത്യന്തം പ്രതിഷേധാർഹവും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നതുമായ നടപടിയാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു. ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസികളാണ് ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് ഈ പദ്ധതിയുടെ ഭാഗമായത്. വാർധക്യകാലത്ത് ആശ്വാസമാകേണ്ട പെൻഷൻ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്. പ്രതിമാസം ലഭിക്കുന്ന [...]
The post പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ appeared first on Starvision News Malayalam.
മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി വിതരണം ചെയ്യാത്തത് അത്യന്തം പ്രതിഷേധാർഹവും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നതുമായ നടപടിയാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു.
ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസികളാണ് ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് ഈ പദ്ധതിയുടെ ഭാഗമായത്. വാർധക്യകാലത്ത് ആശ്വാസമാകേണ്ട പെൻഷൻ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്.
പ്രതിമാസം ലഭിക്കുന്ന ഈ പെൻഷനെ ആശ്രയിച്ചാണ് നിരവധി വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ചികിത്സ, മരുന്ന്, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ നിർവഹിക്കുന്നത്. മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായതോടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ പ്രവാസികളോടുള്ള കടുത്ത അവഗണനയുടെ പ്രതിഫലനമാണെന്നും ബഹ്റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി.
ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ അടിയന്തരമായി ലഭ്യമാക്കി, കുടിശ്ശികയായ മുഴുവൻ പെൻഷനും യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യണം. ഭാവിയിൽ ഇത്തരം കാലതാമസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സാമ്പത്തിക സംവിധാനവും സമയബന്ധിതമായ പെൻഷൻ വിതരണ സംവിധാനവും ഉറപ്പാക്കണമെന്നും ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ബഹ്റൈൻ പ്രതിഭ സെക്രട്ടറി വി കെ സുലേഷ് പ്രസിഡന്റ് കെ വി മഹേഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഡോക്ടർ ചെറിയാന്റെ വേർപാട് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ തീരാനഷ്ടം: ബഹ്റൈൻ പ്രതിഭ
മനാമ: ബഹ്റൈനിലെ ആരോഗ്യ-ജീവകാരുണ്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ ഫിസിഷ്യൻ ഡോ. പി.വി. ചെറിയാന്റെ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 1979 മുതൽ ബഹ്റൈനിൽ സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ബഹ്റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിലെ അംഗമായും വിവിധ ദേശീയ-അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോർഡിനേറ്ററായും [...]
The post ഡോക്ടർ ചെറിയാന്റെ വേർപാട് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ തീരാനഷ്ടം: ബഹ്റൈൻ പ്രതിഭ appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ ആരോഗ്യ-ജീവകാരുണ്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ ഫിസിഷ്യൻ ഡോ. പി.വി. ചെറിയാന്റെ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
1979 മുതൽ ബഹ്റൈനിൽ സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ബഹ്റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിലെ അംഗമായും വിവിധ ദേശീയ-അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ചികിത്സാരംഗത്തിന് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ സംഘടനകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വിലമതിക്കാനാകാത്ത സംഭാവനകളാണ്.
ബഹ്റൈൻ പ്രതിഭയുമായി ഡോ. ചെറിയാന് ദീർഘകാല ആത്മബന്ധമുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ സെമിനാറുകൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ-ആരോഗ്യ പരിപാടികളിൽ അദ്ദേഹം സജീവമായി സഹകരിക്കുകയും മാർഗനിർദേശവും പിന്തുണയും നൽകുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മാനവിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും ബഹ്റൈൻ പ്രതിഭ അറിയിച്ചു.
ഡോ. പി.വി. ചെറിയാന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷ് , പ്രസിഡന്റ് കെ വി മഹേഷ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
മനാമ: ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്, അദ്ദേഹത്തിന്റെ തീമാടന്‍ എന്ന രചനക്കാണ് പുരസ്‌കാരം. 2021ൽ ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷങ്ങളിൽ ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്.കെ. സതീഷ് , റിയലി സോറി ഇതൊരു ഷേക്സ്പിയര്‍ നാടകം അല്ല എന്ന കൃതിയിലൂടെ ഡോ.ചന്ദ്രദാസ് എന്നിവര്‍ പുരസ്‌കാര ജേതാക്കളായി. കവിയും ചിന്തകനും , [...]
The post ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന് appeared first on Starvision News Malayalam.
2025 ലെ നാടക പുരസ്ക്കാരത്തിനായി കൃതികൾ അയച്ച് തന്ന് സഹകരിച്ച സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടക കൃത്തുക്കളെയും അഭിനന്ദിക്കുന്നുവെന്നും ഇനിയും തങ്ങളുടെ മികച്ച നാടക രചനകളുമായി പ്രതിഭ നാടക അവാർഡുമായി കൂടുതൽ നാടകപ്രവർത്തകർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ. കോടതി പലതവണ പിണറായി വിജയനും എക്‌സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്. മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ [...]
The post പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ appeared first on Starvision News Malayalam.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ.
കോടതി പലതവണ പിണറായി വിജയനും എക്‌സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്.
മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈ റെയ്ഡ് നടത്തിയത് യാദൃച്ഛികമല്ല. ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നാടകവുമാണ്.
സിഎംആർഎലിന്റെ ഡയറിയിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ പേരുകൾ ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ സുഖമായി ഇരിക്കുമ്പോൾ, അവരോട് പൂർണമായും കണ്ണടച്ച് പിണറായി വിജയന്റെ പിന്നാലെ മാത്രം കടുത്ത വേട്ടയാടൽ നടത്തുന്നത് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റി എതിരാളികളെ ഇല്ലാതാക്കാനുള്ള ഈ ശ്രമം ജനാധിപത്യത്തിന്റെ കൊലപാതകമാണ്.
ഈ ഫാസിസ്റ്റ് രീതികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ജനങ്ങളിൽ നിന്നും ഉയർന്നു വരുമെന്നും ഈ രാഷ്ട്രീയ പകപോക്കലിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും പ്രസ്താവനയിലൂടെ അറിയിച്ചു.